മലപ്പുറം: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒആര്‍ കേളുവും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങി. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പോകുംവഴിയാണ് മന്ത്രിയും നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങിയത്. പുന്നുപ്പുഴ മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.
മുളകൊണ്ട് നിർമിച്ച ചങ്ങാടം പുഴയിലെ കൂറ്റൻ കല്ലിൽ തടഞ്ഞ് കുടുങ്ങുകയായിരുന്നു. നാല് പേരാണ് സാധാരണ ചങ്ങാടത്തിൽ കയറാറുള്ളത്. എന്നാല്‍ മന്ത്രി ഉൾപ്പെടെ പത്തുപേരാണ് ഇതിലുണ്ടായിരുന്നത്. അരമണിക്കൂറോളം സമയം മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തണ്ടര്‍ബോള്‍ട്ട് സംഘവും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മന്ത്രിയേയും മറ്റ് നേതാക്കളേയും കരയ്‌ക്കെത്തിച്ചത്. 2018ലെ പ്രളയത്തിലായിരുന്നു പുന്നപ്പുഴയ്‌ക്ക് കുറുകെയുണ്ടായിരുന്ന കമ്പിപ്പാലം തകര്‍ന്നത്. ഇതോടെയാണ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ കുടുംബങ്ങള്‍ പുഴ മുറിച്ചുകടക്കാൻ മുള ചങ്ങാടം ഉപയോഗിച്ച് തുടങ്ങിയത്.