ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രിസഭയില്‍ മത സ്വാതന്ത്ര്യ ബില്‍ 2020ന് അംഗീകാരം. ശനിയാഴ്‌ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തില്‍ കൂടിയ പ്രത്യേക യോഗത്തലാണ് തീരുമാനം. പുതിയ നിയമ പ്രകാരം ഒരു വ്യക്തിയെ നിര്‍ബന്ധിച്ച് മത പരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ കുറഞ്ഞത് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, എസ്‌സി/എസ്‌ടി വിഭാഗത്തില്‍പെട്ടവര്‍ എന്നിവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ രണ്ട് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ചുമത്തുമെന്ന് മന്ത്രി നരോത്തം മിശ്ര പറഞ്ഞു. യുപിയില്‍ നവംബറില്‍ മത പരിവര്‍ത്തന നിരോധന നിയമം പാസാക്കിയിരുന്നു.