ഭോപ്പാല്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ ജനവിധിയറിഞ്ഞു. 28 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ ബിജെപി വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചു. പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും വിജയിച്ചു. രാവിലെ എട്ട്മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി വൈകിയും അവസാനിച്ചിട്ടില്ല. ഡെപ്യുട്ടി ഇലക്ഷന്‍ കമ്മീഷ്ണര്‍ ആശിഷ് കുന്ദ്രയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതോടെ സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന്‍ ഭരണം നിലനിര്‍ത്തുമെന്നുറപ്പായി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിട്ടപ്പോള്‍ ഇവിഎം മെഷീനിലെ ക്രമക്കേടാണ് കോണ്‍ഗ്രസിന് സീറ്റ് നഷ്‌ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് ദിഗ്‌വിജയ സിങ് രംഗത്ത് എത്തി. തോല്‍ക്കാന്‍ ഒരു വിധത്തിലും സാധ്യതയില്ലാത്ത സീറ്റുകളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ പരാജയത്തില്‍ ദിഗ്‌വിജയ് സിങ് ഒഴിവ്കഴിവ് നിരത്തുകയാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. അദ്ദേഹം ഒരിക്കലും സത്യം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരന്ന ജോതിരാദിത്യ സിന്ധ്യ മാര്‍ച്ച് 11ന് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനാണ് ഇതോടെ തിരശ്ശീല വിണത്. 21 എംഎല്‍എമാര്‍ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ടിരുന്നു. സിന്ധ്യ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. രാജി നാലാം തവണയും മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാവാന്‍ ശിവരാജ് സിങ് ചൗഹാന് വഴിയൊരുക്കി. മധ്യപ്രദേശില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് നേരത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് വോട്ടെണ്ണല്‍ അവസാനിച്ചത്.