ETV Bharat / bharat

കൊവിഡിന് ഇ.സി‌.എം.‌ഒ പരിഹാരമെന്ന് പഠനം

എക്‌സ്ട്രാകോർപൊറിയൽ മെംബ്രൻ ഓക്സിജൻ (ഇ.സി‌.എം.‌ഒ) അഥവ ഒരാളുടെ രക്തം അവരുടെ ശരീരത്തിന് പുറത്ത് പമ്പ് ചെയ്ത് ഓക്സിജൻ നൽകി ശരീരത്തിലേക്ക് തിരിച്ച് കയറ്റുന്ന രീതി സഹായിക്കുമെന്ന് വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റിയുടെ പഠനം

covid 19 coronvirus West Virginia University extracorporeal membrane oxygenation machine WVU study COVID-19 patients തെലങ്കാന വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റി എക്‌സ്ട്രാകോർപൊറിയൽ മെംബ്രൻ ഓക്സിജൻ യന്ത്രം കൊവിഡ് -19 (ഡബ്ല്യുവി‌യു ഇസി‌എം‌ഒ
കൊവിഡ് -19 രോഗികളെ ചികിത്സിക്കാൻ എക്‌സ്ട്രാകോർപൊറിയൽ മെംബ്രൻ ഓക്സിജൻ മെഷീൻ സഹായകരമാകുമെന്ന് ഡബ്ല്യുവി‌യു പഠനം
author img

By

Published : May 20, 2020, 9:42 AM IST

ഹൈദരാബാദ്: വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റി (ഡബ്ല്യുവി‌യു) നടത്തിയ പഠനമനുസരിച്ച് കൊവിഡ് -19 രോഗികളെ ചികിത്സിക്കാൻ എക്‌സ്ട്രാകോർപൊറിയൽ മെംബ്രൻ ഓക്സിജൻ (ഇ.സി‌.എം.‌ഒ) യന്ത്രം സഹായിക്കും. കൊവിഡ് ബാധിച്ച രോഗികളുടെ ഗുരുതരാവസ്ഥയിൽ വരുമ്പോൾ അവർക്ക് ശ്വാസം എടുക്കാൻ കഴിയാതെ വരുന്നു.

ശ്വാസകോശം പ്രവർത്തിക്കുന്നില്ലെങ്കിൽ രക്തത്തിന് തലച്ചോറിലേക്കും കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും ആവശ്യമായ ഓക്സിജൻ വിതരണം ചെയ്യാൻ കഴിയില്ല. എന്നാൽ കൊവിഡ് രോഗികളിൽ ഇസി‌എം‌ഒ ഈ കുറവ് പരിഹരിക്കുന്നു. ഒരാളുടെ രക്തം അവരുടെ ശരീരത്തിന് പുറത്ത് പമ്പ് ചെയ്ത് ഓക്സിജൻ നൽകി ശരീരത്തിലേക്ക് തിരിച്ച് കയറ്റുന്ന രീതിയിലാണ് ഇസി‌എം‌ഒ മെഷീൻ പ്രവർത്തിക്കുന്നത്. ഗവേഷണ സംഘം 32 കൊവിഡ് -19 രോഗികൾക്ക് ഇത് പരീക്ഷിച്ചു. 22 രോഗികൾ രക്ഷപ്പെട്ടതായി ഗവേഷകർ കണ്ടെത്തി. ഇതിൽ 17 പേർ ഇപ്പോഴും ഇസി‌എം‌ഒയിലാണ്.

അഞ്ച് പേരുടെ ഇസി‌എം‌ഒ പൂർണമായും നീക്കം ചെയ്തു. എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നമുള്ള രോഗികളെ ഇതുവരെ ഇസി‌എം‌ഒയിൽ നിന്ന് വിജയകരമായി നീക്കം ചെയ്തിട്ടില്ല. ഇത്തരം കണക്കുകൾ ഇസി‌എം‌ഒയുടെ വ്യക്തിഗത അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും മനസിലാക്കാൻ സഹായിക്കുന്നതായി ഡബ്ല്യുവി‌യുവിന്‍റെ ഡയറക്ടറും ഇസി‌എം‌ഒ ഗവേഷണ സംഘത്തിലെ അംഗവുമായ ജെറമിയ ഹയാംഗ പറഞ്ഞു. ഡബ്ല്യുവി‌യു ഹാർട്ട് ആൻഡ് വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യൂട്ടീവ് ചെയർമാനായ വിനയ് ബദ്വാർ, എച്ച്‌വിഐയുടെ ഉപദേഷ്ടാവും സ്കൂൾ ഓഫ് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയോവാസ്കുലർ ആൻഡ് തോറാസിക് സർജനുമായ ജെഫ്രി ജേക്കബ്സ് എന്നിവരും ടീമിൽ ഉൾപ്പെടുന്നു.

65 വയസിന് താഴെയുള്ളവരും അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നമുള്ളവർക്കും ഇസി‌എം‌ഒ മികച്ചതാണെന്ന് ഗവേഷകർ കണ്ടെത്തി. ദേശീയ ഇസി‌എം‌ഒ ഉപയോഗത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ 70 വയസിനു മുകളിലുള്ള രോഗികളുടെ അതിജീവനത്തെ ഗണ്യമായി കുറച്ചതായി എടുത്തുകാണിക്കുന്നെന്ന് ഹയാംഗ പറഞ്ഞു. ഇസി‌എം‌ഒയിൽ നിന്ന് വിജയകരമായി നീക്കം ചെയ്ത അഞ്ച് രോഗികളിൽ നാലുപേർക്ക് ഐവി വഴി സ്റ്റിറോയിഡുകൾ ലഭിക്കുന്നുണ്ട്. കൊവിഡ് -19 ചികിത്സയിൽ ഒന്നിലധികം മരുന്നുകളുടെ പങ്ക് വ്യക്തമല്ല. എന്നാൽ ഇസി‌എം‌ഒയിലായിരിക്കുമ്പോൾ ഇൻട്രാവണസ് സ്റ്റിറോയിഡുകൾ, ആൻറിവൈറൽ മരുന്നുകൾ റിമെഡെസിവിർ പോലുള്ളവ, ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള ആന്റിമലേറിയൽ മരുന്നുകൾ എന്നിവ ഉപയോഗിക്കാം. പ്രായം കുറഞ്ഞതും ആരോഗ്യകരവുമായ കൊവിഡ് രോഗികൾക്ക് സ്റ്റിറോയിഡുകൾ ഇസി‌എം‌ഒയോട് നന്നായി പ്രതികരിക്കാൻ സാധ്യതയുണ്ട്. മൾട്ടിഡിസിപ്ലിനറി ടീം ഇസി‌എം‌ഒ പിന്തുണയിൽ‌ നിന്നും പ്രയോജനം നേടിയേക്കാവുന്ന എല്ലാ രോഗികളോടും വളരെ വ്യക്തിഗതമാക്കിയ സമീപനമാണ് സ്വീകരിക്കുന്നത്. കൂടാതെ ഈ വിപുലമായ ജീവിത പിന്തുണയുള്ള ഏതെങ്കിലും രോഗിയെ സഹായിക്കുന്നതിന്‍റെ ഗുണങ്ങളും അപകടസാധ്യതകളും പൂർണ്ണമായി വിലയിരുത്തുന്നെന്നും ഹയാംഗ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.