ETV Bharat / bharat

കടം വീട്ടാൻ എടിഎമ്മിൽ മോഷ്ടിക്കാൻ കയറിയ യുവാവ് അറസ്റ്റിൽ - Anchetty news

പണം വായ്പ എടുത്തിരുന്ന രാജേഷിന് കച്ചവടം നടക്കാത്തതിനാൽ പലിശ അടക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ പണം നൽകിയവർ ഇയാളെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു.

ATM loot  Lockdown  Flower vendor  Krishnagiri  Tamil Nadu  Anchetty news  Anthevanpalli ATM
കടം വീട്ടാൻ എടിഎമ്മിൽ മോഷ്ടിക്കാൻ കയറിയ യുവാവ് അറസ്റ്റിൽ
author img

By

Published : May 14, 2020, 3:18 PM IST

കൃഷ്ണഗിരി: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലെക്ക് കടക്കാനിരിക്കെ എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. കൃഷ്ണഗിരി ജില്ലയിലെ ആഞ്ചെറ്റി സ്വദേശിയായ രാജേഷ് കുമാറാണ് പിടിയിലായത്. പൂക്കച്ചവടക്കാരനായ ഇയാൾക്ക് ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ പണിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതാണ് മോഷണത്തിലെക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

പണം വായ്പ എടുത്തിരുന്ന രാജേഷിന് കച്ചവടം നടക്കാത്തതിനാൽ പലിശ അടക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ പണം നൽകിയവർ ഇയാളെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്നാണ് ഇന്ന് രാവിലെ ഇയാൾ എടിഎമ്മിൽ എത്തി മോഷ്ടിക്കാൻ ശ്രമം നടത്തിയത്. പണം എടുക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് പുറത്ത് കൂടി പോവുകയായിരുന്നവർ എടിഎമ്മിന്‍റെ ഷട്ടർ അടച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.