ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചതിനേക്കാൾ കൂടുതൽ ഇളവ് ഡൽഹി സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മെയ് 3 വരെ ഡല്‍ഹിയില്‍ മാളുകളും മാര്‍ക്കറ്റുകളും അടച്ചിട്ടുന്നത് തുടരുമെന്നും ഒറ്റപ്പെട്ടുള്ള കടകള്‍ മാത്രം തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം,ഡൽഹിയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 2,625 ആയി. 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡൽഹി സർക്കാർ അറിയിച്ചു. കൊവിഡ് ബാധിച്ച് 54 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്.