ETV Bharat / bharat

ലോക്ക് ഡൗൺ ഇന്ത്യയിലെ 40 ദശലക്ഷം കുട്ടികളെ ബാധിച്ചു: യുനിസെഫ്

കൊവിഡ് 19 ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കുട്ടികളെ നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ടെന്ന് യുണിസെഫിന്‍റെ ഇന്ത്യൻ പ്രതിനിധി ഡോ.യാസ്‌മിൻ അലി ഹക്ക് ഇടിവി ഭാരതിനോട് പറഞ്ഞു.

യുനിസെഫ്  ലോക്ക് ഡൗൺ  ലോക്ക് ഡൗൺ കുട്ടികളെ ബാധിച്ചു  കൊവിഡ് 19  UNICEF  Lockdown hit 40 million children  lock down  covid 19\
ലോക്ക് ഡൗൺ ഇന്ത്യയിലെ 40 ദശലക്ഷം കുട്ടികളെ ബാധിച്ചു: യുനിസെഫ്
author img

By

Published : Apr 20, 2020, 11:45 AM IST

ന്യൂഡല്‍ഹി: കൊവിഡ് 19ന്‍റെ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇന്ത്യയിലുടനീളമുള്ള 40 ദശലക്ഷം കുട്ടികളെ പ്രതികൂലമായി ബാധിച്ചെന്ന് യുനിസെഫ്. കുട്ടികളുടെ മാനസികാരോഗ്യം, ശാരീരിക ക്ഷമത, പഠനം, സംരക്ഷണം എന്നിവയെ ലോക്ക് ഡൗൺ പ്രതികൂലമായി ബാധിച്ചു. 18 വയസിന് താഴെയുള്ള 444 ദശലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 40 ദശലക്ഷം ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ ലോക്ക് ഡൗൺ പ്രതികൂലമായി ബാധിച്ചതായി യുനിസെഫ് അടിവരയിട്ട് പറയുന്നു.

നഗരങ്ങളിലെ തെരുവുകളിലോ ഫ്ലൈ ഓവറുകളിലോ ഇടുങ്ങിയ പാതകളിലോ താമസിക്കുന്ന നിരവധി ഭവനരഹിതരായ കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഡല്‍ഹിയിൽ മാത്രം അവരുടെ എണ്ണം കുറഞ്ഞത് 70,000 മുതൽ ഏതാനും ലക്ഷത്തോളം വരും.

കൊവിഡ് 19 ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കുട്ടികളെ നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ടെന്ന് യുനിസെഫിന്‍റെ ഇന്ത്യൻ പ്രതിനിധി ഡോ.യാസ്‌മിൻ അലി ഹക്ക് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. തെരുവുകളിലോ നഗര ചേരികളിലോ, ഗ്രാമീണ മേഖലയിലോ താമസിക്കുന്ന അല്ലെങ്കില്‍ അതിഥി തൊഴിലാളികളുടെ കുട്ടികളോ ആണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്.

കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന അധികാരികൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവരുമായി ചേര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ തിരിച്ചറിയുന്നതിൽ യുനിസെഫ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ചും മതിയായ പരിചരണം കിട്ടാത്തവരെയും രക്ഷിതാക്കളില്‍ നിന്ന് വേർപിരിഞ്ഞ കുട്ടികളെയും പരിപാലിക്കാനും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഗാർഹിക പീഡനം മുതൽ ലൈംഗികമോ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ളതോ ബുദ്ധിമുട്ടുകൾ കുട്ടികൾ ലോക്ക് ഡൗൺ കാലത്ത് നേരിടേണ്ടി വരുന്നു. വിശന്ന വയറുമായി കഴിയുന്നവരും സുരക്ഷിതരായി ഉറങ്ങാൻ ഇടമില്ലാത്തവരുമായി നിരവധി കുട്ടികളാണുള്ളത്. അതിജീവിക്കാനായി സഹായവും ഭക്ഷണവും ആവശ്യപ്പെട്ട് ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് കുട്ടികൾ വിളിക്കാറുണ്ടന്നും ഡോ.യാസ്‌മിൻ അലി ഹക്ക് പറയുന്നു.

കുട്ടികൾക്കായുള്ള സർക്കാർ ചൈൽഡ് ലൈൻ നമ്പറിലേക്ക് ഇതിനോടകം മൂന്ന് ലക്ഷത്തിലധികം കോളുകൾ ലഭിച്ചു. സ്‌കൂളുകൾ അടച്ചതും കുട്ടികളുടെ പതിവ് ദിനചര്യകൾ തടസപ്പെട്ടതും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മനശാസ്ത്രപരമായ പരിചരണം നല്‍കുന്നതിനും കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമായി യുനിസെഫ് ചൈൽഡ് ലൈനുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഡോ.യാസ്‌മിൻ അലി ഹക്ക് വ്യക്തമാക്കി.

യുനിസെഫിന്‍റെ പ്രവര്‍ത്തനങ്ങൾ

വിവിധ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി യുനിസെഫ് പ്രവര്‍ത്തിക്കുന്നത്. യുവജന ഗ്രൂപ്പുകൾ, കമ്മ്യൂണിറ്റി അധിഷ്‌ഠിത ഓർഗനൈസേഷൻ നെറ്റ്‌വർക്കുകൾ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൂട്ടായ്‌മ, ശിശുക്ഷേമ സംരക്ഷണ ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സേവനം യുനിസെഫ് പ്രയോജനപ്പെടുത്തുന്നു. നിരവധി കുടുംബങ്ങളിലേക്ക് എത്തിച്ചേരാൻ വിവിധ പ്രവര്‍ത്തകരുടെയും ഗ്രൂപ്പുകളുടെയും സഹായങ്ങൾ തേടുന്നുണ്ടെന്ന് യുണിസെഫ് ഇന്ത്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

കൊവിഡ് 19നെ നേരിടാൻ 16,000 ശിശുസംരക്ഷണ ഓഫീസർമാർക്കായി ഓൺ‌ലൈൻ ഓറിയന്‍റേഷൻ ക്ലാസുകൾ ശിശു വികസന മന്ത്രാലയം യുണിസെഫിന്‍റെ പിന്തുണയോടെ സംഘടിപ്പിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സേവനം ഉപയോഗിക്കാൻ കഴിയാത്ത കുട്ടികൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (നിംഹാൻസ്) ചേര്‍ന്ന് യുനിസെഫ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ചും അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും വീട്ടിലോ ആശുപത്രിയിലോ ഐസൊലേഷനില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികൾക്കുമാണ് ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.