ഡെറാഡൂൺ: കൊവിഡ് 19 പ്രതിരോധത്തിനായി ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം ‘ചാര്‍ ധാം’ യാത്ര സാധ്യമാകുമോ എന്ന സംശയത്തിലായിരുന്നു ഭക്തര്‍. ഇക്കുറിയും പതിവുപോലെ ഏപ്രില്‍ അവസാനത്തോടെ ക്ഷേത്രങ്ങൾ തുറക്കുമെന്നാണ് സൂചന. എല്ലാ വർഷവും ഉത്തരാഖണ്ഡിലെ പ്രധാന ക്ഷേത്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് ക്ഷേത്രങ്ങളിലെ സന്ദര്‍ശനത്തിനായി ‘ചാര്‍ ധാം’ യാത്ര സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും നിശ്ചയിച്ച തീയതി തന്നെ ഈ ക്ഷേത്രങ്ങൾ തുറക്കുമെന്നും എന്നാൽ കേന്ദ്രസർക്കാരിന്‍റെ നിർദേശങ്ങളൊന്നും ലഭിക്കാത്തതിനാൽ തൽക്കാലം ഭക്തരെ അനുവദിക്കില്ലെന്നും ഗർവാൾ കമ്മീഷണർ രവിനാഥ് രാമൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഭക്തർക്ക് തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയില്ലെങ്കിലും ഓൺലൈനായി ക്ഷേത്രങ്ങളും ആചാരങ്ങളും കാണാൻ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സംവിധാനം വഴി രാവിലെയും വൈകുന്നേരവുമുള്ള ആരതികളും നാല് ക്ഷേത്രങ്ങളിലേയും ചടങ്ങുകളും ഭക്തർക്ക് ദർശിക്കാനാകും. ഗംഗോത്രി, യമുനോത്രി തീർഥാടന കേന്ദ്രങ്ങൾ ഏപ്രിൽ 26 നും കേദാർനാഥ് ഏപ്രിൽ 29 നും ബദരീനാഥ് ഏപ്രിൽ 30 നുമാണ് തുറക്കുന്നത്. കേന്ദ്രസർക്കാർ ലോക് ഡൗൺ നീട്ടിയതിനാൽ ഭക്തരുടെ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ലോക് ഡൗൺ; ‘ചാര്‍ ധാം’ യാത്രക്ക് അനുമതിയില്ല - ഗംഗോത്രി
എല്ലാ വർഷവും ഉത്തരാഖണ്ഡിലെ പ്രധാന ക്ഷേത്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് ക്ഷേത്രങ്ങളിലെ സന്ദര്‍ശനത്തിനായി ‘ചാര്‍ ധാം’ യാത്ര സംഘടിപ്പിക്കാറുണ്ട്