ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ലോക് ഡൗണ്‍ നീട്ടുന്നതിലൂടെ പ്രധാനമന്ത്രി ഉചിതമായ തീരുമാനമാണ് സ്വീകരിച്ചത്. നേരത്തെ തന്നെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മറ്റ് വികസിത രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ നിലവിലെ സ്ഥിതി ഭേദകരമാണ്. ഈയൊരു അവസരത്തില്‍ ഇങ്ങനെയൊരു തീരുമാനം വളരെ പ്രധാനമാണെന്നും അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.