ന്യൂഡൽഹി: നാലാം ഘട്ട ലോക്ക് ഡൗണിലെ പുതിയ മാർഗനിർദേശങ്ങൾ പാലിച്ച് ഡൽഹി,ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള കൂടുതൽ നഗരങ്ങളില്‍ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഓലയും ഊബറും അറിയിച്ചു. കൊവിഡിനെ തുടർന്ന് 50 ദിവസമായി ഡൽഹി, ബെംഗളൂരു നഗരങ്ങളിൽ സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ആപ്പ് മുഖാന്തരം കൃത്യമായ വിവരങ്ങൾക്ക് ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ഊബർ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ഇതോടെ 35 നഗരങ്ങളിൽ ഊബർ സേവനം ലഭ്യമാകും.
ഡൽഹിയിൽ ടാക്‌സികളില്‍ രണ്ട് പേർക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇരു കമ്പനികളും വിശദീകരിച്ചു.