ETV Bharat / bharat

ലോക്ക് ഡൗണ്‍; വീട്ടിലെത്താന്‍ യുവാവ് നടന്നത് 450 കിലോമീറ്റർ - കോവിഡ് വാർത്ത

കർണാടകയിലെ ഹസ്സന്‍ സ്വദേശി ഗണേശനാണ് വിശാഖപട്ടണത്ത് നിന്നും 450 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് ഹസ്സനിലെ വീട്ടിലെത്തിയത്

Lockdown news  Karnataka news  covid news  450 km walk news  450 കിലോമീറ്റർ നടത്തം വാർത്ത  കോവിഡ് വാർത്ത  ലോക്ക് ഡൗണ്‍ വാർത്ത
ഗണേശ്
author img

By

Published : Apr 18, 2020, 8:55 PM IST

ബംഗളൂരു: ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലെത്താന്‍ യുവാവ് ജോലി സ്ഥലത്ത് നിന്നും കാല്‍നടയായി സഞ്ചരിച്ചത് 450 കിലോമീറ്റർ. കർണാടകയിലാണ് സംഭവം. വിശാഖപട്ടണത്തെ ജോലി സ്ഥലത്ത് നിന്നും നാല് ദിവസത്തോളം നടന്നാണ് യുവാവ് വീട്ടിലെത്തിയത്. ഹസ്സന്‍ സ്വദേശി ഗണേശിനാണ് ഈ ദുരനുഭവം ഉണ്ടായത്. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ ഭീതിയാണ് യുവാവിനെ ഇത്തരം ഒരു സാഹസത്തിന് പ്രേരിപ്പിച്ചത്. വീട്ടിലെത്താന്‍ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് യുവാവ് പറയുന്നു. അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുവാവിനെ 14 ദിവസത്തേക്ക് ക്വാറന്‍റൈന്‍ ചെയ്‌തു. യുവാവിനൊപ്പം ഒരു ബാലന്‍ കൂടി വിശാഖപട്ടണത്ത് നിന്നും ഹസ്സനിലേക്ക് കാല്‍നടയായി എത്തിയിട്ടുണ്ട്.

ലോക്ക് ഡൗണിനെ തുടർന്ന് യുവാവ് വീട്ടിലെത്താന്‍ വേണ്ടി കാല്‍നടയായി സഞ്ചരിച്ചത് 450 കിലോമീറ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.