ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (എൽജെപി)ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 42 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചത്. വനിതകളും മുസ്ലീം, യാദവ് വിഭാഗങ്ങളിലുള്ളവരും സ്ഥാനാർത്തിപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒക്‌ടോബർ നാലിന് എൻഡിഎയിൽ മുന്നണിയിൽ നിന്ന് എൽജെപി രാജിവെച്ചിരുന്നു. ജെഡിയുന്‍റെ ജയസാധ്യതകൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി 143 നിയോജകമണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് എൽജെപി വ്യക്തമാക്കിയിരുന്നു. 243 നിയോജകമണ്ഡലങ്ങളിലായി ഒക്‌ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായ് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.