പട്ന: ബിഹാറിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക ലോക് ജനശക്തി പാർട്ടി പുറത്തിറക്കി. വെള്ളിയാഴ്ചയാണ് 53 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടിക പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പുറത്തിറക്കിയത്. 16 സ്ത്രീകൾക്ക് എല്‍ജെപി സ്ഥാനാർഥിത്വം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള 42 പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 71 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ 28നാണ്. മുൻ ബിജെപി നേതാക്കളായ രാമേശ്വർ ചൗരാസിയ, ഉഷ വിദ്യാർഥി, അടുത്തിടെ എൽജെപിയിൽ ചേർന്ന രാജേന്ദ്ര സിംഗ് എന്നിവരെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.