അമരാവതി: ചിറ്റൂർ ജില്ലയിലെ കാകതിയ കമരാവതി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടൽ മാനേജറും തമ്മിലുണ്ടായ സംഘർഷത്തിൽ ഹോട്ടൽ മാനേജർ മരിച്ചു. ഗുണ്ടൂർ ജില്ലയിലെ ചിലകലൂരിപേട്ട് നിവാസിയായ ശ്രീനിവാസ റാവു ആണ് മരിച്ചത്. ശ്രീശൈലം ബസ് സ്റ്റാൻഡിന് എതിർവശമുള്ള ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കാനെത്തിയവർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടതിനെ തുടർന്ന് മാനേജർ ശ്രീനിവാസ റാവു ഇവരോട് പരാതിപ്പെടുകയും ഇത് വാക്കേറ്റത്തിലേക്ക് നയിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ ശ്രീനിവാസ റാവുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹം മരിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടൽ മാനേജറും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ സംഘർഷം; മാനേജർ മരിച്ചു - ഹോട്ടൽ മാനേജറും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ സംഘർഷം
ഏറ്റുമുട്ടലിൽ ശ്രീനിവാസ റാവുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹം മരിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.