ലഖ്നൗ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി.
വിദ്യാർഥികളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് രക്ഷിതാക്കളോട് യുപി ഡിജിപി ഒപി സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു.
നിരവധി സംഘങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി തേടി പൊലീസിനെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ഒരു റാലിക്കും അനുമതി നല്‍കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായതരത്തിലുള്ള പോസ്റ്റുകൾ അയക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.