ന്യൂഡല്‍ഹി: ഭാരതം 71-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചതോടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി.
ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിക്ക് പകരം ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എ.എം.നര്‍വണെ, നാവിക സേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി ആര്‍.കെ.സേന.ഭാദുരിയ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
![PM Modi National War Memorial R-Day Celebrations മോദി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിനാഘോഷം](https://etvbharatimages.akamaized.net/etvbharat/prod-images/5844458_modi.jpg)
സാംസ്‌കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി, അതോടൊപ്പം സൈനിക ശക്തിയും വിളിച്ചോതുന്നതായിരുന്നു രാജ്‌പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡ്. ലഫ്. ജനറല്‍ അസിത് മിസ്‌ത്രി പരേഡിന് നേതൃത്വം നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സെനാരോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി.
![PM Modi National War Memorial R-Day Celebrations മോദി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിനാഘോഷം](https://etvbharatimages.akamaized.net/etvbharat/prod-images/5844458_thumb.jpg)
22 ടാബ്ലോകളാണ് റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നത്. കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.