ETV Bharat / bharat

രാം വിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ

പ്രധാനമന്തി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പാസ്വാന് ആദരാഞ്ജലി അർപ്പിച്ചു.

author img

By

Published : Oct 9, 2020, 3:20 PM IST

Ram Vilas Paswan funeral  Ram Vilas Paswan Death  Ram Vilas Paswan condolences  രാം വിലാസ് പാസ്വാൻ  രാം വിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ  പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ  രാം വിലാസ് പാസ്വാന് ആദരാഞ്ജലി
രാം വിലാസ് പാസ്വാൻ

ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാന്‍റെ മൃതദേഹം ഇന്ന് രാവിലെ എയിംസിൽ നിന്ന് സ്വവസതിയിലെത്തിച്ചു. മന്ത്രിയുടെ മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം ട്വിറ്ററിൽ അറിയിച്ചത്. പ്രധാനമന്തി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പാസ്വാന് ആദരാഞ്ജലി അർപ്പിച്ചു.

പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ

1946ൽ ഖഗേറിയയിൽ ജനിച്ച പാസ്വാൻ പൊലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ ചേരുകയും 1969ൽ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ എം‌എൽ‌എയാകുകയും ചെയ്തു. എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്‍റെ നിയോജകമണ്ഡലമായ ഹാജിപൂരിൽ നിരവധി തവണ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട് റെക്കോഡും സ്വന്തമാക്കി.

ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ

സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ എല്ലായ്‌പ്പോഴും മുൻപന്തിയിൽ നിൽക്കുന്ന അദ്ദേഹം, സമർത്ഥനായ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു. 1989 മുതൽ ജനതാദൾ, കോൺഗ്രസ്, ബിജെപി തുടങ്ങി വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകളിൽ മന്ത്രിയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.