ന്യൂ ഡൽഹി: ഡൽഹി കലാപം നടന്ന ജാഫ്രാബാദിൽ സന്ദർസനം നടത്തി ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ. പ്രദേശത്തെ സ്ത്രീകളുമായി രേഖ ശർമ സംവദിച്ചു. സന്ദർശനത്തിനിടെ നോർത്ത് ഈസ്റ്റ് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയ സംഘം അക്രമത്തിനിടെ സ്ത്രീകൾക്കെതിരായി നടന്ന ആക്രമണ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.
സ്ഥലത്ത് ചെറിയ രീതിയിലുള്ള പിരിമുറുക്കങ്ങൾ നിലനിൽക്കുന്നതായും എന്നാൽ സ്ഥിതി ശാന്തമാണെന്നും നാളെ വീണ്ടും സ്ഥലത്ത് സന്ദർശനം നടത്തുമെന്നും സന്ദർശനത്തിന് ശേഷം രേഖാ ശർമ്മ പറഞ്ഞു.