ബെംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയില്‍ മദ്യവില്‍പന അനുവദിക്കരുതെന്ന് മന്ത്രി രമേഷ് ജര്‍ക്കിഹോളി . ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ മൈസൂര്‍ സെയില്‍സ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്ന വാര്‍ത്ത പുറത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി ജലവിഭവ വകുപ്പ് മന്ത്രി രമേഷ് ജര്‍ക്കിഹോളി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ ബന്ധുക്കളെ കാണാന്‍ കര്‍ണാടകയിലെത്തിയെങ്കില്‍ ഉടനെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. ഇത്തരം സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുതെന്നും മന്ത്രി അധികൃതരോട് നിര്‍ദേശിച്ചു. കര്‍ണാടകയില്‍ ഇതുവരെ 232 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.