ETV Bharat / bharat

ആംബുലൻസില്‍ മദ്യം കടത്താൻ ശ്രമം; ആന്ധ്രയില്‍ മൂന്ന് പേര്‍ പിടിയില്‍ - ambulance

തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യമാണ് പിടികൂടിയത്.

മദ്യം കടത്താൻ ശ്രമം  ആംബുലൻസ്  ആന്ധ്രപ്രദേശ്  കൃഷ്‌ണ  Liquor recovered  ambulance  Andhra
ആംബുലൻസില്‍ മദ്യം കടത്താൻ ശ്രമം; ആന്ധ്രയില്‍ മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Jun 16, 2020, 9:13 PM IST

അമരാവതി: ആന്ധ്രപ്രദേശിലെ കൃഷ്‌ണ ജില്ലയില്‍ ആംബുലൻസില്‍ കടത്താൻ ശ്രമിച്ച ഒരു ലക്ഷം രൂപയുടെ മദ്യം പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി.വി രമണ അറിയിച്ചു. തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യമാണ് പിടികൂടിയത്.

വീരലപ്പാട് പൊലീസിനും സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ബ്യൂറോ ഉദ്യോഗസ്ഥർക്കും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പെഡപുരം ചെക്ക് പോസ്റ്റിൽ നടത്തിയ റെയ്‌ഡില്‍ ആംബുലൻസില്‍ നിന്ന് ഒരു ലിറ്റർ വീതമുള്ള 990 രൂപയുടെ 107 മദ്യക്കുപ്പികളാണ് കണ്ടെടുത്തത്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മദിരയിൽ നിന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ചിലകലൂരി പേട്ടയിലേക്ക് പോകുന്ന ആംബുലൻസായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസ് പൊലീസ് പിടിച്ചെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.