ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം 12 ലക്ഷത്തിലധികം മനുഷ്യർ അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ജീവൻ അപകടപ്പെടുത്തുന്ന വായു മലിനീകരണം ഇല്ലാതാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് എൻസിഎപി (നാഷണൽ ക്ലീൻ എയർ പ്രോഗ്രാം) സ്ഥാപിച്ചത്. 2024ഓടെ മലിനീകരണത്തിൽ 20-30 ശതമാനം കുറയ്ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) എൻസിഎപിയോട് ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുക ബുദ്ധിമുട്ടാണെന്നും ഒരു പരിധിക്കപ്പുറമുള്ള മലിനീകരണ നിയന്ത്രണം പ്രായോഗികമല്ലെന്നും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയെ എൻജിടി അടുത്തിടെ വിമർശിച്ചത് ന്യായമാണ്.
വായുവിന്‍റെ ഗുണനിലവാരത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറ്റവും പിന്നിലാണ്. ഈ ദുഷ്പേര് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2020 നവംബറോടെ 122 നഗരങ്ങളിൽ വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശിച്ച ട്രൈബ്യൂണൽ ഇപ്പോൾ മുതൽ ആറുമാസത്തിനുള്ളിൽ മുഴുവൻ ജോലികളും പൂർത്തിയാക്കണമെന്ന് ചൂണ്ടികാണിക്കുന്നു. എട്ട് സംസ്ഥാനങ്ങളിലെ 46 നഗരങ്ങൾ മാത്രമാണ് മുൻകൈയെടുക്കുന്നതെന്നും, പശ്ചിമ ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല നഗരങ്ങളും ട്രൈബ്യൂണലിന്‍റെ നിർദേശങ്ങൾ ലംഘിച്ചുവെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു.
കാലാകാലങ്ങളിൽ ആവശ്യാനുസരണം തിരുത്തലുകൾ വരുത്തുന്നതിനുപകരം, മലിനീകരണ നിയന്ത്രണ പദ്ധതിയോട് പരിസ്ഥിതി വകുപ്പിന്‍റെ നിസ്സംഗത എന്നത് ക്ഷമിക്കാനാവുന്ന തെറ്റല്ല. ഭരണഘടനയുടെ ചൈതന്യം പരാജയപ്പെട്ടുവെന്ന ട്രൈബ്യൂണലിന്‍റെ നിരാശ ന്യായമാണെങ്കിലും, സമയം നീട്ടിയതുകൊണ്ട് മാത്രം സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ല. ജീവൻ അപകടപ്പെടുത്തുന്ന മലിനീകരണം 'ഇനി സഹിക്കില്ല' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. 'നീതി ആയോഗ്' അടിയന്തര പ്രവർത്തന പദ്ധതികൾ ക്രോഡീകരിക്കുന്നു. രാജ്യത്തെ മൂന്നിലൊന്ന് നഗരങ്ങളും പട്ടണങ്ങളും 'ഗ്യാസ് ചേമ്പറുകളെ' ഓർമ്മപപ്പെടുത്തുമ്പോഴും, എന്തുകൊണ്ട് തിരഞ്ഞെടുത്ത 122 നഗരങ്ങളിൽ നിർദിഷ്ട പദ്ധതി നടപ്പാക്കപ്പെടുന്നില്ല? മലിനീകരണ നിയന്ത്രണത്തിനായി നഗരങ്ങളുടെ വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയ സിപിസിബി (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്) നടപ്പാക്കലിന്‍റെ ഉത്തരവാദിത്തം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിലേക്ക് മാറ്റി.
നഗരങ്ങളിൽ കാലാകാലങ്ങളിൽ എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്‌മ, പ്രത്യേക നിയമ നിയന്ത്രണങ്ങളുടെ അഭാവം, വിവിധ വകുപ്പുകളുടെ നിരുത്തരവാദിത്വം എന്നിവയാണ് ഇന്നത്തെ ദുരിതത്തില്‍ നമ്മെ എത്തിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, 'നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ' എൻജിടിയുടെ നിർദ്ദേശങ്ങള്‍ കൊണ്ട് എന്താണ് ഉപയോഗം? ഒരുകാലത്ത് 'സിഎഎ' (ക്ലീൻ എയർ ആക്റ്റ്) എന്ന പേരിൽ നിയമനിർമ്മാണം നടത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് എല്ലായ്പ്പോഴും നിയമങ്ങളും ചട്ടങ്ങളും അപ്‌ഡേറ്റ് ചെയ്യുകയും നിയമലംഘകർക്കെതിരെ ഗുരുതരമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. 1970കൾക്കുശേഷം, കാർബൺ മോണോക്സൈഡ്, സൾഫർ-ഡൈ ഓക്സൈഡ് എന്നിവയുൾപ്പെടെ ആറ് തരം ഉദ്‌വമനം 77 ശതമാനം കുറഞ്ഞു.
യുഎസ് സർക്കാരിന്‍റെ ഇതിനോടുള്ള പ്രതിബദ്ധതയാണ് പ്രധാന കാരണം. ഓസ്ട്രിയ, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ മലിനീകരണം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുക, വനമേഖലകളുടെ സംരക്ഷണത്തിനായി ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുക, ചൈനീസ് മാതൃകയിൽ മലിനീകരണം വർധിക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുക എന്നിവ നടപ്പാക്കുന്നു. ഇവ പലതും ഇന്ത്യയില്‍ പദ്ധതികൾ രേഖകളിൽ മാത്രം ഒതുങ്ങുകയും ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തെ പരാജയപ്പെടുകയും ചെയ്യുന്നു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ മാത്രമേ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റുകയും പാർപ്പിട പ്രദേശങ്ങൾ ഓഫീസുകൾക്ക് സമീപം എത്തിക്കുകയും, ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണം ഉറപ്പാക്കുകയും ചെയ്‌താൽ, രാജ്യത്ത് വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടും.