ETV Bharat / bharat

ജമ്മു കശ്‌മീരില്‍ അഞ്ച് ലഷ്‌കര്‍ ഇ തൊയ്‌ബ ഭീകരർ അറസ്റ്റില്‍

ബുദ്‌ഗാം പൊലീസും രാഷ്‌ട്രീയ റൈഫിള്‍സ് സേനാംഗങ്ങളും തമ്മില്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്‌തത്.

Budgam  Terror associated  Lashkar-e-Taiba  Indian Army  Budgam Police  Jammu and Kashmir  ജമ്മു കശ്‌മീരില്‍ അഞ്ച് ലഷ്‌കര്‍ ഇ തൊയ്‌ബ കൂട്ടാളികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു  ലഷ്‌കര്‍ ഇ തൊയ്‌ബ  കശ്‌മീര്‍
ജമ്മു കശ്‌മീരില്‍ അഞ്ച് ലഷ്‌കര്‍ ഇ തൊയ്‌ബ കൂട്ടാളികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു
author img

By

Published : Jun 25, 2020, 10:13 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബുദ്‌ഗാമില്‍ അഞ്ച് ലഷ്‌കര്‍ ഇ തൊയ്‌ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. ഇന്നലെ ബുദ്‌ഗാം പൊലീസും രാഷ്‌ട്രീയ റൈഫിള്‍സ് സേനാംഗങ്ങളും തമ്മില്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് നര്‍ബല്‍ മേഖലയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇമ്രാന്‍ റാഷിദ്, ഇഫ്‌ഷാന്‍ അഹമ്മദ് ഗാനി, ഒവായിസ് അഹമ്മദ്, മൊഹസിന്‍ ഖാദിര്‍, ആബിദ് റാത്തേര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 28 എകെ 47 തോക്കുകള്‍, ഒരു മാഗസിന്‍ എകെ 47, ലഷ്‌കര്‍ ഇ തൊയ്‌ബയുടെ 20 പോസ്റ്ററുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

നിരോധിത സംഘടനയായ എല്‍ഇടിയിലെ തീവ്രവാദികള്‍ക്ക് അഭയവും ലോജിസ്റ്റിക് പിന്തുണയും നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് ബുദ്‌ഗാം പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ മേഖലയില്‍ സജീവമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.