ചെന്നൈ: കൃഷിമന്ത്രി ആർ.ദൊരൈക്കണ്ണിൻ്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്‌താവന നൽകിയ ഡി.എം.കെ പ്രസിഡൻ്റ് എം.കെ സ്റ്റാലിനെതിരെ നിയമനടപടിക്കൊരുങ്ങി തമിഴ്‌നാട് സർക്കാർ. മരണത്തെപോലും രാഷ്‌ട്രീയവത്കരിക്കുന്നുവെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി ഡോ.സി വിജയഭാസ്‌കര്‍ പറഞ്ഞു. ഒക്‌ടോബർ 31ന് രാത്രിയാണ് കാവേരി ആശുപത്രിയിൽവച്ച് ദൊരൈക്കണ്ണ് മരിച്ചത്. അന്തരിച്ച മന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് ഭരണകക്ഷി നൽകിയ പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് ദൊരൈക്കണ്ണിൻ്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അനുവദിച്ചതെന്ന ചില മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ചാണ് നടപടി.
ആർ.ദൊരൈക്കണ്ണിൻ്റെ മരണം; എം.കെ സ്റ്റാലിനെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ
മരണത്തെപോലും രാഷ്‌ട്രീയവത്കരിക്കുന്നുവെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി ഡോ.സി വിജയഭാസ്‌കര്‍ പറഞ്ഞു