ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കുമവോണ്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന അല്‍മോറ പട്ടണം പ്രകൃതി രമണീയത കൊണ്ടും കൊത്ത് പണികൾ കൊണ്ടും ഏറെ പ്രസിദ്ധമാണ്. മൂന്നര നൂറ്റാണ്ടുകള്‍ക്ക് മേലെ പഴക്കമുള്ള മര കൊത്തുപണികളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന പട്ടണമാണിത്. മഹത്തായ കരകൗശല വൈദഗ്ധ്യത്തിന്‍റെ തെളിവുകള്‍ ഇന്നും അല്‍മോറയിലെ കുന്നുകളില്‍ കാണുന്ന വീടുകളില്‍ മായാതെ നിലനിലക്കുന്നുണ്ട്. ഒരു കാലത്ത് മര കൊത്തുപണികളാലും കരകൗശല വസ്തുക്കളാലും തിളങ്ങി നിന്നിരുന്ന പ്രദേശമായിരുന്നു അല്‍മോറ.
വാതിലുകളിലെയും ജനലുകളിലെയും കൊത്തുപണികൾ കാണുന്ന ഏതൊരാളും പട്ടണത്തിൽ മുഴുവൻ വിശ്വകര്‍മ ഭഗവന്‍റെ കര സ്പര്‍ശമേറ്റ് പുണ്യപ്പെട്ടതാണെന്ന് ഓർക്കും. ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം വിശ്വകര്‍മ ഭഗവാനാണ് വിശുദ്ധ വാസ്തുവിദ്യാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്. പഴയകാല അല്‍മോറ സാംസ്‌കാരികപരമായും കലാപരമായും എത്രത്തോളം സമ്പന്നമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നവയാണ് മനോഹരമായ കലാരൂപങ്ങളുടെ ബാക്കി പത്രങ്ങള്‍.
രാജ്യത്തിന്‍റെ ചരിത്രപരവും സാംസ്‌കാരികപരവുമായ സമ്പന്നതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന അല്‍മോറ നഗരത്തില്‍ അതി വൈദഗ്ധ്യമാര്‍ന്ന മര കൊത്ത് വേലകളുടെ നിരവധി അനുപമമായ ഉദാഹരണങ്ങള്‍ ഉണ്ട്. ഈ നഗരത്തിന്‍റെ മഹത്തായ ചരിത്രത്തില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും ഒക്കെ ഓര്‍മകള്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്.
ഏതാണ്ട് മൂന്നര നൂറ്റാണ്ടോളം ചാന്ദ് ഭരണാധികാരികളുടെ തലസ്ഥാനമായിരുന്നു അല്‍മോറ. കത്ത്യൂരി താഴ്‌വരയിലെ കത്ത്യൂരി രാജവംശവുമായി ബന്ധപ്പെട്ട മഹത്തായ ചരിത്രവും ഇതിനുണ്ട്. അല്‍മോറയിലെ പൗരാണിക മര കൊത്തുപണികള്‍ രാജ്യത്തും ലോകത്തുടനീളവും അതിന്‍റെ മുദ്രകള്‍ പതിപ്പിച്ചവയാണ്.
അല്‍മോറയിലെ ജൗഹിരി ബസാറും ഖജാന്‍ജി മൊഹല്ല എന്നിവയൊക്കെയാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങള്‍. ഇന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ നഗരത്തിന്‍റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. ഈ കെട്ടിടങ്ങളിലൊക്കെയും മര കൊത്തുപണിക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മരത്തിലും കലാവസ്തുക്കളിലും ഒക്കെ ചെയ്തു വെച്ചിരിക്കുന്ന കൈകൊണ്ടുള്ള കൊത്തുപണികള്‍ ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ചരിത്രപരമായ കലകളിലുടനീളം രാജസ്ഥാനി, ദക്ഷിണേന്ത്യന്‍ കലകളുടെ സമ്മേളനം ദര്‍ശിക്കാവുന്നതാണ്. രാജഭരണ കാലം മുതല്‍ ബ്രിട്ടീഷ് ഭരണകാലം വരെയുള്ള കെട്ടിടങ്ങളില്‍ ഇതിൽ കാണാം. എന്നാല്‍ ഇവയൊക്കെയും വേണ്ട രീതിയില്‍ കാത്തു സൂക്ഷിക്കാത്തത് ക്രമേണ ഇവ മാഞ്ഞ് പോകാൻ കാരണമാകുന്നുണ്ട്.
ചാന്ദ് രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു അല്‍മോറ. ഇവിടെ ചാന്ദ് രാജാക്കന്മാര്‍ പണിത നിരവധി കോട്ടകളും കെട്ടിടങ്ങളും ഇന്നും കാണാവുന്നതാണ്. ഇന്നും ഇവിടെയുള്ള മരം ഉപയോഗിച്ച് പണിത വീടുകള്‍ കാണാവുന്നതാണ്. നാല് മുതല്‍ അഞ്ച് നില വരെ ഉള്ള വീടുകളാണ് ഇവ. ഓരോ നിലകൾക്കും അതിന്‍റെതായ പ്രത്യേകതകള്‍ ഉണ്ട്. ഇവയെല്ലാം നിരവധി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചവയാണെങ്കിലും ഇവ ഭൂമി കുലുക്കങ്ങളെ അതിജീവിക്കാൻ കഴിയുന്നവയാണ്.
അല്‍മോറയുമായി ബന്ധപ്പെട്ട ചരിത്രപരവും സാംസ്‌കാരികപരവുമായ മാഹാത്മ്യം കണക്കിലെടുത്ത് ഉത്തരാഖണ്ഡിലെ ഒരു മലമ്പ്രദേശമായ അൽമോറയിലെ നാടന്‍ കലകള്‍ കാത്തു സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാനാകില്ല. അത്നാം ഓരോരുത്തരും മുന്നോട്ട് വന്ന് ഏറ്റെടുത്ത് നടപ്പാക്കേണ്ട ഉത്തരവാദിത്തമാണ്.