ETV Bharat / bharat

കിളിമാഞ്ചാരോ കീഴടക്കി ഇന്ത്യന്‍ ഗ്രാമത്തിലെ പെണ്‍കൊടി

19340 അടി ഉയരമുള്ള പര്‍വതം കീഴടക്കിയ തെലങ്കാനയിലെ ലക്ഷ്മി എവറസ്റ്റ് കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്

lakshmi  NARAYANAPET DISTRICT  KILIMANJARO  ഹൈദരബാദ്  കിളിമാഞ്ചാരോ പർവ്വതം  കിളിമഞ്ചാരോ കീഴടക്കി ലക്ഷ്മി  latest malayalam
കുഗ്രാമത്തിൽ നിന്ന് കിളിമഞ്ചാരോ കീഴടക്കി ലക്ഷ്മി
author img

By

Published : Sep 11, 2020, 5:31 AM IST

Updated : Sep 11, 2020, 9:04 AM IST

ആഫ്രിക്കയിലെ കിളിമാഞ്ചാരോ പര്‍വതത്തില്‍ ഇന്ത്യന്‍ കൊടി പാറിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് തെലങ്കാനയിലെ ലക്ഷ്‌മിയെന്ന പെണ്‍കുട്ടി. 2020 ഫെബ്രുവരി 21നാണ് ലക്ഷ്മിയും സുഹൃത്തും ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചത്. തെലങ്കാനയിലെ മഡൂര്‍ മണ്ഡലത്തിലെ ചെനവാറാണ് ലക്ഷ്‌മിയുടെ ജന്മനാട്. 19340 അടിയാണ് പര്‍വതത്തിന്‍റെ ഉയരം.

കിളിമാഞ്ചാരോ കീഴടക്കി ഇന്ത്യന്‍ ഗ്രാമത്തിലെ പെണ്‍കൊടി

ചെനവാറിലെ കൂലിപണിക്കാരാണ് ലക്ഷ്‌മിയുടെ മാതാപിതാക്കള്‍. മൂന്ന് പെണ്‍കുട്ടികളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ലക്ഷ്‌മിക്ക് അമ്മയെ നഷ്‌ടമായി. കടുത്ത ദാരിദ്രം മൂലം ലക്ഷ്‌മിയെ പഠിപ്പിക്കാന്‍ അച്ഛൻ യെല്ലപ്പക്കായില്ല. എന്നാല്‍ സ്വന്തമായി പഠനത്തിനുള്ള മാര്‍ഗം കണ്ടെത്തി, പിന്നെ അവിടെ നിന്നാണ് ലക്ഷ്‌മി ലോകം അറിയുന്ന നേട്ടം കൈവരിച്ചത്.

ഉയരങ്ങള്‍ കയറുവാനുള്ള ലക്ഷ്‌മിയുടെ കഴിവ് മനസിലാക്കിയ അച്ഛൻ അതിനായുള്ള അവസരങ്ങള്‍ ഒരുക്കുകയായിരുന്നു. സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മറികടന്ന് ആ പിതാവ് മകള്‍ക്കായി അവസരങ്ങള്‍ക്കുള്ള വാതില്‍ തുറന്നു കൊടുത്തു. 18000 അടി ഉയരമുള്ള സില്‍ക്ക് റൂട്ട് കയറിയതാണ് ലക്ഷ്‌മിക്ക് ഗുണകരമായത്. ശേഷം ലഡാക്കില്‍ അഞ്ച് ദിവസത്തെ ക്യാമ്പ് ഉണ്ടായിരുന്നു. ഇവിടെ പ്രകടനം മികച്ചതായതോടെ ലക്ഷ്‌മിയേയും ഒപ്പമുള്ള വിദ്യാര്‍ഥിയേയും കിളിമഞ്ചാരോ പര്‍വതാരോഹണത്തിന് തെരഞ്ഞെടുത്തു. 60 അംഗ സംഘത്തില്‍ നിന്നാണ് ലക്ഷ്‌മിക്ക് അവസരം കിട്ടിയത്.

തെലങ്കാനയുടെ ഗുരുകുല്‍ വിദ്യാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ഏറെ സഹായിച്ചെന്ന് ലക്ഷ്‌മി പറയുന്നു. ഗുരുകുലത്തിലെ പഠനം തുടരണമെന്നും ഐഎഎസ് കരസ്ഥമാക്കണമെന്നും എവറസ്റ്റ് കീഴടക്കലാണ് ലക്ഷ്യമെന്നും ലക്ഷ്‌മി പറയുന്നു.

Last Updated : Sep 11, 2020, 9:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.