ന്യൂഡല്‍ഹി: മന്‍ കി ബാത്തിന്‍റെ നടക്കാനിരിക്കുന്ന എപ്പിസോഡ് കൊവിഡ്-19നെ കുറിച്ചാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ 11 മണിക്കാണ് പരിപാടി നടക്കുക. രാജ്യത്തുണ്ടായ കൊവിഡ്-19ന് കൂടുതല്‍ ശ്രദ്ധ നല്‍കിയാകും പ്രധാനമന്ത്രി പരിപാടിയില്‍ സംസാരിക്കുക. എല്ലാ മാസത്തേയും അവസാന ഞായറാഴ്ചയാണ് മന്‍ കി ബാത് നടക്കാറുള്ളത്. രാജ്യത്ത് നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങളെ കുറിച്ചാകും മന്‍ കി ബാതില്‍ പ്രധാനമന്ത്രി പ്രസംഗിക്കുക.
ലോകത്ത് ആകമാനം കൊവിഡ്-19 പടര്‍ന്ന് പിടിക്കുകയാണ്. രാജ്യത്ത് അത് വലിയ രീതിയിലുള്ള ആശങ്ക ഉളവാക്കുന്നുണ്ട്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ കുറച്ചു നാള്‍ വീടിന്‍റെ അകത്ത് തന്നെ കഴിയുന്നതാകും കൂടുതല്‍ ഉചിതം. രാജ്യത്ത് ഇതുവരെ 918 കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പേര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്താക്കി. 19 പേര്‍ ഇതുവരെ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.