ETV Bharat / bharat

ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; മുന്നൂറിലധികം വാഹനങ്ങള്‍ കുടുങ്ങി

താഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പ് മണ്ണിടിച്ചിലുണ്ടായ കിഷ്ത്വര്‍-പെഡ്ഡാര്‍ റോഡും ഇന്ന് ഗതാഗതത്തിനായി തുറന്നു

Landslides in jk  Landslides  Mughal road  Srinagar-Kargil-Leh road  National Highway Authority of India  ജമ്മു-ശ്രീനഗര്‍ ദേശീയപാത  ദേശീയപാതയില്‍ മണ്ണിടിച്ചില്‍  ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷ  ദേശീയപാത അതോറിറ്റി ജമ്മു കശ്മീര്‍  ശ്രീനഗര്‍-കാര്‍ഗില്‍-ലേ റോഡ്
ജമ്മു-ശ്രീനഗര്‍ ദേശീയപാത
author img

By

Published : Aug 31, 2020, 3:10 PM IST

ശ്രീനഗര്‍: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ജമ്മു കശ്മീരിലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗത തടസം. ദേശീയപാതയിലെ റമ്പാന്‍ ജില്ലയിലെ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കശ്മീര്‍ താഴ്‌വരയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡില്‍ മൂന്നൂറിലധികം വാഹനങ്ങളാണ് കുടുങ്ങിയത്. ദേശീയപാത അതോറിറ്റി- ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ സംഘങ്ങള്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ജമ്മുവിനേയും ലഡാക്കിനേയും ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലേ റോഡ് ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാന്‍, പൂഞ്ച് ജില്ലകളെ ബന്ധിപ്പിക്കുന്ന മുഗള്‍ റോഡിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. മൂന്ന് ദിവസം മുമ്പ് മണ്ണിടിച്ചിലുണ്ടായ കിഷ്ത്വര്‍-പെഡ്ഡാര്‍ റോഡും ഇന്ന് ഗതാഗതത്തിനായി തുറന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.