റാഞ്ചി: രാംഗഡിലെ സിഖ് റെജിമെൻ്റൽ സെൻ്റർ ക്യാമ്പസിൽ സൈനികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ മഗർപൂർ സ്വദേശിയായ ലാൻസ് നായക് ജസ്വന്ത് സിങ്ങിനെയാണ് ക്യാമ്പസിനുള്ളിലെ മരത്തിൽ ശനിയാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്യാമ്പസിനുള്ളിൽ മൂന്നാഴ്ചക്കിടെ ഇത് മൂന്നാമത്തെ മരണമാണ്. ഈ മാസം ആദ്യം ട്രെയ്നിങ്ങിനിടെ രണ്ട് ജവാന്മാർ ക്യാമ്പസിനുള്ളിലെ തടാകത്തിൽ മുങ്ങി മരിച്ചിരുന്നു.