ETV Bharat / bharat

ലാലു പ്രസാദ് യാദവിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - bihar political leader

വിവിധ രോഗങ്ങളെ തുടർന്ന് നിലവിൽ റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്  ലാലു പ്രസാദ് യാദവിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  പട്‌ന  ബിഹാർ  റാഞ്ചി കൊവിഡ് ആശുപത്രി  ജാർഖണ്ഡ്  Lalu prasad yadav  RJD Cheif  bihar political leader  covid tests negative
ലാലു പ്രസാദ് യാദവിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
author img

By

Published : Jul 27, 2020, 5:39 PM IST

പട്‌ന: റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ആർ‌ജെ‌ഡി മേധാവി ലാലു പ്രസാദ് യാദവിന്‍റെ കൊവിഡ് പരിശോധാന ഫലം നെഗറ്റീവ്. അതേ സമയം അദ്ദേഹത്തിന്‍റെ ശുശ്രൂഷക്ക് നിൽക്കുന്ന മൂന്ന് പരിചാരകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന്‍റെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ നാല് അഞ്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

മുൻകരുതൽ നടപടിയായാണ് പരിശോധന നടത്തിയതെന്നും രോഗം സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു. ആർ‌ജെ‌ഡി മേധാവിക്കായി അനുവദിച്ച സ്വകാര്യ വാർഡ് പതിവായി അണുവിമുക്തമാക്കുന്നുണ്ടെന്നും ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.