ലണ്ടൻ: ഗൽവാനിലെ ഏറ്റുമുട്ടലിന് ശേഷം ഗാൽവൻ നദിയുടെ ഗതി ചൈന വഴിതിരിച്ചുവിടുന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. വഴികൾക്ക് വിസ്‌തൃതി കൂട്ടുന്നതിലൂടെയും ഭൂമിയിലെ നദി മുറിച്ചുകടക്കുന്നതിലൂടെയും താഴ്വരയുടെ ഭൂപ്രകൃതിയിൽ മാറ്റം വരുത്തിയതിന്‍റെ സൂചനകൾ കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ എർത്ത് ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്സ് എടുത്തതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഭൂമിയിലേക്ക് നോക്കുമ്പോൾ ചൈന താഴ്‌വരയിൽ റോഡുകൾ നിർമിക്കുകയും നദിയെ നശിപ്പിക്കുകയും ചെയ്യുന്നുതായി തോന്നുന്നു എന്ന് കാലിഫോർണിയയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ ഈസ്റ്റ് ഏഷ്യ നോൺപ്രോലിഫറേഷൻ പ്രോഗ്രാം ഡയറക്ടർ ജെഫ്രി ലൂയിസ് പറഞ്ഞു. ചൈനയുടെ വശത്തും ഇന്ത്യയുടെ വശത്തും അനേകം വാഹനങ്ങളുണ്ട്. 30 മുതൽ 40 വാഹനങ്ങൾ ഇന്ത്യൻ ഭാടത്തും എന്നാൽ ചൈനീസ് ഭാഗത്ത് നൂറിലധികം വാഹനങ്ങളും താൻ കണുന്നതായും ജെഫ്രി ലൂയിസ് പറഞ്ഞു. കൂടാതെ ചൊവ്വാഴ്ച കണ്ട പർവതങ്ങളുടെ ചിത്രത്തിൽ ഗാൽവാൻ നദിയിൽ അനേകം യന്ത്രങ്ങൾ കണ്ടെത്തിയാതായും ലൂയിസ് കൂട്ടിച്ചേർത്തു.
അതിർത്തിയിലെ സംഘർഷങ്ങൾ ശമിപ്പിക്കുന്നതിനായി ഇന്ത്യയും ചൈനയും കഴിഞ്ഞ മാസം മുതൽ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. കിഴക്കൻ ലഡാക്കിലെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഗാൽവാൻ താഴ്‌വരയിൽ 20 ഓളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.