ന്യൂഡൽഹി: വിമർശിക്കുന്നവർക്ക് നേരയുളള അസഹിഷ്ണുത നയരൂപീകരണത്തിൽ തെറ്റുപറ്റാനുളള കാരണമാകുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. വിമര്‍ശിക്കുന്നവരെ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്‍റെ പ്രതികരണം. സാമ്പത്തിക നയത്തെപ്പറ്റി വിമർശിച്ച രണ്ട് സാമ്പത്തിക വിദഗ്ധരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. പൊതുജനങ്ങളില്‍ നിന്നുള്ള വിമര്‍ശനം രാഷ്ട്രീയ നേതാക്കളോട് ഉദ്യോഗസ്ഥര്‍ക്ക് സത്യം പറയാനുള്ള അവസരമാണ്. എന്നാൽ അതിന് അവർക്ക് സാധിക്കുന്നില്ലെന്നും രഘുറാം കൂട്ടിച്ചേർത്തു.
വിമര്‍ശിക്കുന്നവരെ മോദി സര്‍ക്കാർ ലക്ഷ്യം വെക്കുകയാണെന്ന് രഘുറാം രാജൻ
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്‍റെ പ്രതികരണം.
ന്യൂഡൽഹി: വിമർശിക്കുന്നവർക്ക് നേരയുളള അസഹിഷ്ണുത നയരൂപീകരണത്തിൽ തെറ്റുപറ്റാനുളള കാരണമാകുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. വിമര്‍ശിക്കുന്നവരെ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്‍റെ പ്രതികരണം. സാമ്പത്തിക നയത്തെപ്പറ്റി വിമർശിച്ച രണ്ട് സാമ്പത്തിക വിദഗ്ധരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. പൊതുജനങ്ങളില്‍ നിന്നുള്ള വിമര്‍ശനം രാഷ്ട്രീയ നേതാക്കളോട് ഉദ്യോഗസ്ഥര്‍ക്ക് സത്യം പറയാനുള്ള അവസരമാണ്. എന്നാൽ അതിന് അവർക്ക് സാധിക്കുന്നില്ലെന്നും രഘുറാം കൂട്ടിച്ചേർത്തു.
Conclusion:
TAGGED:
രഘുറാം രാജൻ