ETV Bharat / bharat

ഇന്ത്യ- ചൈന അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിച്ചു

പ്രദേശത്ത് ഒരു തരത്തിലുള്ള ചൈനീസ് അതിക്രമങ്ങൾ അനുവദിക്കില്ലെന്നും പ്രദേശത്ത് പട്രോളിങ്ങ് മെച്ചപ്പെടുത്തിയെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

LAC  India-China  Indian Army  PLA  Indo-China issue  ഇന്ത്യ- ചൈന അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിച്ചു  ഇന്ത്യ- ചൈന  LAC  India-China  Indian Army  PLA  Indo-China issue  ഇന്ത്യ- ചൈന അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിച്ചു  ഇന്ത്യ- ചൈന
ഇന്ത്യ- ചൈന
author img

By

Published : May 23, 2020, 10:28 PM IST

ന്യൂഡൽഹി: ചൈനയും ഇന്ത്യയും തമ്മിൽ വർധിച്ചുവരുന്ന പിരിമുറുക്കം നിയന്ത്രണ രേഖയിൽ (എൽ‌എസി) സൈനിക ശക്തി വർധിപ്പിക്കാൻ ഇരുരാജ്യങ്ങളെയും നിർബന്ധിതരാക്കി. തങ്ങളുടെ പ്രദേശത്ത് ഒരു തരത്തിലുള്ള ചൈനീസ് അതിക്രമങ്ങൾ അനുവദിക്കില്ലെന്നും പ്രദേശത്ത് പട്രോളിങ്ങ് മെച്ചപ്പെടുത്തിയെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

സൈനിക വിന്യാസം വർധിപ്പിച്ചു

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ഇന്ത്യൻ സായുധ സേനയുമായി ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. പ്രശ്നം പ്രാദേശിക തലത്തിൽ പരിഹരിക്കാനാവാത്തതിനാൽ സ്ഥിതി രൂക്ഷമാവുകയും നയതന്ത്രപരമായി ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വേനൽക്കാലത്ത് ചൈന നിയന്ത്രണ മേഖലയിൽ സ്ഥിരമായി കടന്നുകയറ്റ ശ്രമം നടത്താറുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എൽ‌ഐ‌സിയിലുടനീളം ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

കരസേനാ മേധാവിയുടെ സന്ദർശനം

ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ ലഡാക്കിലെ സൈനിക ആസ്ഥാനമായ ലേ സന്ദർശിച്ച് ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സേനയെ വിന്യസിക്കുന്നത് അവലോകനം ചെയ്തു. നോർത്തേൺ കമാൻഡ് (എൻസി) ചീഫ് ലെഫ്റ്റനന്‍റ് ജനറൽ വൈ. കെ. ജോഷി, കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങ് എന്നിവരുമായും മറ്റ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

എന്തുകൊണ്ട് ഫേസ് ഓഫ്?

പാങ്കോംഗ് ത്സോയുടെ വടക്ക് ഭാഗത്തെ റോഡ് നിർമാണ പദ്ധതിയെ ചൈനീസ് സൈന്യം അനാവശ്യമായി എതിർത്തതിന് ശേഷമാണ് പിരിമുറുക്കം രൂക്ഷമായത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന്‍റെ വശത്താണ് ഇന്ത്യ റോഡ് നിർമിച്ചിരിക്കുന്നത്. അതിനെ ചൈന എതിർക്കുകയും പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം ആദ്യം, സിക്കിമിലെ നകു ലാ പാസിനും ലഡാക്കിലെ പാങ്കോംഗ് ത്സോയ്ക്കും സമീപം സൈനികർ ഏറ്റുമുട്ടുകയും ഇരുരാജ്യങ്ങളിലെയും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യഥാർത്ഥ നിയന്ത്രണ രേഖ

ഇന്ത്യ-ചൈന അതിർത്തി പൂർണമായും വേർതിരിക്കപ്പെട്ടിട്ടില്ല. കൂടാതെ, യഥാർത്ഥ നിയന്ത്രണ രേഖയും വ്യക്തമല്ല. അതിർത്തികളുടെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണകൾ കാരണം ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) പ്രതിരോധം നടക്കുന്നുണ്ടെന്നും ഇന്ത്യൻ കരസേനാ മേധാവി വ്യക്തമാക്കിയിരുന്നു.

ചൈനയുടെ ആരോപണങ്ങൾ

കഴിഞ്ഞ ആഴ്ച ഇന്ത്യ-ചൈന അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഇന്ത്യൻ സൈന്യം കടന്നുകയറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥരെ പിൻ‌വലിക്കണമെന്നും ബന്ധപ്പെട്ട മേഖലകളുടെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും മുൻ‌നിര സൈനികരെ കർശനമായി നിയന്ത്രിക്കണമെന്നും ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു.

ഇന്ത്യ ചൈനയ്ക്ക് നൽകിയ മുന്നറിയിപ്പ്

ലഡാക്കിലെയും സിക്കിമിലെയും യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യ എന്തെങ്കിലും പ്രവർത്തനം നടത്തുന്നുവെന്ന ചൈനയുടെ വാദത്തെ ഇന്ത്യൻ സർക്കാർ നിഷേധിച്ചു. എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഇന്ത്യൻ ഭാഗത്താണ് നടത്തുന്നത്. അതിർത്തി നിർവ്വഹണത്തോട് ഇന്ത്യൻ പക്ഷം എല്ലായ്പ്പോഴും വളരെ ഉത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിരോധ വക്താവ് ശ്രീവാസ്തവ പറഞ്ഞു. അതേസമയം, ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.