ETV Bharat / bharat

കൂടംകുളം സൈബര്‍ ആക്രമണം വരാനിരിക്കുന്ന വിപത്തിന്‍റെ തുടക്കം ? പ്രതിരോധമൊരുക്കാന്‍ ഇന്ത്യയ്‌ക്കാകുമോ ? - കൂടംകുളം സൈബര്‍ ആക്രമണം

ആയുധങ്ങള്‍ മുഖാന്തിരം നടക്കുന്ന ആക്രമണങ്ങളേക്കാല്‍ നൂറിരട്ടി പ്രഹര ശേഷിയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്  പരിശോധിക്കുകയാണ് ലേഖനം.

കൂടംകുളം സൈബര്‍ ആക്രമണം വരാനിരിക്കുന്ന വിപത്തിന്‍റെ തുടക്കം ? പ്രതിരോധമൊരുക്കാന്‍ ഇന്ത്യയ്‌ക്കാകുമോ ?
author img

By

Published : Nov 9, 2019, 10:18 AM IST

ഹൈദരാബാദ്: ഒക്‌ടോബര്‍ 29ന് കൂടുംകുളം ആണവനിലയം അധികൃതര്‍ ഒരു പത്രക്കുറിപ്പിറക്കി. ആണവനിലയത്തിനെതിരെ സൈബര്‍ ആക്രണമണം നടന്നെന്ന വാര്‍ത്ത തെറ്റാണ് എന്നായിരുന്നു അതിന്‍റെ ഉള്ളടക്കം. ആണവനിലയത്തിലെ സോഫ്‌റ്റ്‌വയറുകളുടെ മേല്‍ വൈറസ്‌ ആക്രണമണം നടന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ആണവനിലയം അധികൃതര്‍ രംഗത്തെത്തിയത്.

എന്നാല്‍ തൊട്ടടുത്ത ദിവസം അധികൃതര്‍ക്ക് അവര്‍ പറഞ്ഞേണ്ടത് മാറ്റി പറയേണ്ടിവന്നു. "ആണവനിലയത്തില്‍ സൈബര്‍ ആക്രണമണം നടന്നുവെന്നത് ശരിയാണ്. നാഷണല്‍ പവര്‍ കോര്‍പ്പറേഷന്‍റെ കമ്പ്യൂട്ടറുകളില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സെപ്‌റ്റംബര്‍ നാലിനാണ് സൈബര്‍ ആക്രമണമുണ്ടായതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഇന്‍റനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറിലാണ് വൈറസ് കയറിയിരിക്കുന്നത്" ആണവനിലയം അധികൃതര്‍ വീണ്ടും പത്രക്കുറിപ്പിറക്കി.

സൈബര്‍ ആക്രമണം ആണവ നിലയത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നത് ശരിയാണെങ്കിലും, ഇത്തരം സഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം എടുക്കേണ്ടതുണ്ട്. 2009ല്‍ അമേരിക്കയുടെ പ്രസിഡന്‍റായി ബരാക് ഒബാമ ചുമതലയേറ്റതിന് പിന്നാലെ ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അക്രണത്തിന് പിന്നാലെ ആണവകേന്ദ്രത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടിരുന്നു. ആണവകേന്ദ്രങ്ങളില്‍ സൈബര്‍ ആക്രമണം നടത്താം എന്നുള്ളതിന്‍റെ തെളിവായിരുന്നു ഇറാനില്‍ സംഭവിച്ചത്. ആധുനിക കാലത്തെ യുദ്ധതന്ത്രമായും സൈബര്‍ ആക്രമണങ്ങള്‍ വിലയിരുത്തപ്പെട്ടു. ദി സീക്രട്ട് ഹിസ്റ്ററി ഓഫ് സൈബർ വാര്‍ എന്ന പുസ്‌തകത്തില്‍ ഫ്രെഡ് കപ്ലാന്‍ ഈ പുതിയ യുദ്ധരീതിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

അന്നുവരെ ലോകം കേട്ടിട്ടില്ലാത്ത ഒന്നായിരുന്നു നതാന്‍സ് ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്ക സൃഷ്‌ടിച്ച വൈറസ്. ഓപ്പറേറ്റിങ് സിസ്‌റ്റത്തെ ബാധിച്ച വൈറസ് ആണവകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. എങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിലയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ ഇറാന് കഴിഞ്ഞു.

ഇറാനില്‍ ആക്രമണം നടത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് 2006ലാണ് അമേരിക്ക വൈറസിനെ സൃഷ്‌ടിക്കാനുള്ള ശ്രമം ആരംഭിച്ചതെന്ന് ഫ്രെഡ് കപ്ലാന്‍ പറയുന്നു. കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ആണവനിലയങ്ങളില്‍ വൈറസ്‌ ആക്രണണം നടത്തിയാല്‍ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും തകര്‍ക്കാനും കഴിയുമെന്ന് നാസയാണ് കണ്ടെത്തിയത്. ഇതാണ് കൂടുകുളത്തെ സംഭവത്തെ ഗൗരവകരമായി കാണാന്‍ പ്രേരിപ്പിക്കുന്നത്. എന്ത് തരം വിവരങ്ങളാണ് കൂടംകുളത്തുനിന്ന് ചോര്‍ത്തപ്പെട്ടത് എന്ന് നമുക്ക് അറിയില്ല. വീണ്ടുമൊരു ആക്രണം നടത്താന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് അതെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാണ്.

ലോകത്തിലെ യുദ്ധമുഖങ്ങള്‍ സൈബര്‍ യുദ്ധങ്ങള്‍ക്ക് വഴിമാറുകയാണ്. ആയുധങ്ങളെയും, മനുഷ്യരെയും ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ നൂറിരട്ടി നാശം വിതയ്‌ക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് കഴിയും എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. 2018 മാര്‍ച്ചില്‍ അമേരിക്കയ്‌ക്കെതിരെ റഷ്യ ഒരു സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഊര്‍ജം, ആണവ പഠനങ്ങള്‍, ജലം, വ്യോമഗതാഗതം, നിര്‍മാണ മേഖല തുടങ്ങിയവയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. 2019 ജൂണില്‍ അമേരിക്ക റഷ്യക്കെതിരെ ചെറിയ തോതിലുള്ള ഒരു വൈറസ്‌ ആക്രമണം നടത്തിയതായി ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റഷ്യയ്‌ക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ ലക്ഷ്യം.

ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കഴിഞ്ഞ കുറച്ചുകാലത്തിനിടെ ലോകത്തുണ്ടായിട്ടുണ്ട്. 2007ല്‍ എസ്‌തോണിയയിലുണ്ടായ ആക്രമണം, സോണി പിക്‌ചേഴ്‌സിനെതിരെ ഉത്തര കൊറിയ നടപ്പിലാക്കിയ വൈറസ്‌ ആക്രമണം, സൗദിക്കെതിരെയും, അമേരിക്കയിലെ ബാങ്കുകള്‍ക്ക് നേരെയും ഇറാന്‍ നടത്തിയ ആക്രമണം, ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ തകര്‍ത്ത അമേരിക്കയുടെ സൈബര്‍ ആക്രമണം എന്നിവ അനേകം സംഭവങ്ങളിലെ ചിലത് മാത്രമാണ്.

ഇത്തരം ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്. നാം ഉപയോഗിക്കുന്ന വിദേശ നിര്‍മിത സോഫ്‌റ്റ്‌വെയറുകളിലാണ് ആദ്യം പരിശോധന നടത്തേണ്ടത്.ഈ സോഫ്‌റ്റ്‌വെയറുകളില്‍ പുറമേ നിന്ന് ഇടപെടലുകള്‍ നടത്താനാകുമോ എന്ന് പരിശോധിക്കണം. മറ്റ് പല രാജ്യങ്ങളിലെയും കമ്പനികളുടെയും സോഫ്‌റ്റ്‌വെയര്‍ മുഖാന്തിരം നാസ പല വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ചൈനയില്‍ നിര്‍മിക്കുന്ന മദര്‍ബോര്‍ഡുകളില്‍, വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചിപ്പുകള്‍ സ്ഥാപിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയെന്ന വാര്‍ത്ത 2018 ഒക്ടോബറില്‍ പുറത്തുവന്നിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് വിദേശ നിര്‍മിത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും, സോഫ്‌റ്റ്‌വെയറുകള്‍ക്കും പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പിള്‍, സിസ്‌കോ തുടങ്ങിയ ടെക് കമ്പനികളെ ചൈന നിരോധിച്ചിരിക്കുകയാണ്. സമാനരീതിയില്‍ ചൈനീസ് ഹ്വാവെയ്‌, സെഡ്.ടി.ഇ എന്നീ കമ്പനികള്‍ക്ക് അമേരിക്കയിലും നിരോധനമുണ്ട്.

ഇന്ത്യയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍. എല്ലിന്‍റെ സോഫ്‌റ്റ്‌വെയറുകളിലും, ഹാര്‍ഡ്‌വെയറുകളിലും 60 ശതമാനവും ചൈനീസ് നിര്‍മാതക്കളായ ഹ്വാവേയുടേയോ, സെഡ്.ടി.ഇയുടേയോ ഉത്പ്പന്നങ്ങളാണ്. 2014 ല്‍ ബി.എസ്.എന്‍.എല്ലിലെ വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. 2016ല്‍ സൈനീക ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്താന്‍ പദ്ധതിയിട്ട് കമ്യൂണിക്കേഷന്‍ ഉപകരണത്തിന്‍റെ കോണ്‍ട്രാക്‌റ്റ്, അമേരിക്കന്‍ കമ്പനിയായ സിസ്‌കോയ്‌ക്ക് ലഭിക്കാന്‍ ഇടപെടലുകള്‍ നടന്നുവെന്നും ആരോപണമുണ്ടായിരുന്നു. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ രാജ്യവും സുരക്ഷിതമല്ലെന്ന സൂചനകളാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്.

ഇന്ത്യയുെടെ ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ നമുക്ക് എന്ത് സംവിധാനങ്ങളാണുള്ളതെന്ന് നാം പരിശോധിക്കേണ്ടുണ്ട്. നിലവില്‍ അത്തരത്തിലൊരു ഏകീകൃത സംവിധാനം ഉണ്ടെന്നതിനെപ്പറ്റി വിവരമൊന്നുമില്ല. അത് ശരിയാണെങ്കില്‍ പുതുതായി ഒരു പ്രതിരോധമാര്‍ഗത്തിന് നാം രൂപം നല്‍കേണ്ടതുണ്ട്. ഇതിനായി അമേരിക്കയുെട സഹായം നമുക്ക് തേടാവുന്നതാണ്. ലോകത്ത് സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള എറ്റവും മികച്ച പ്രതിരോധമാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് അവരാണ്.

ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2016നും 2018 നും ഇടയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്ന രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഈ ഭീഷണി കൂടാനാണ് സാധ്യത. അതിനാല്‍ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.