ബെംഗളൂരു: ബെംഗളൂരുവിൽ 35 കാരിയായ വനിതാ ബസ് കണ്ടക്ടർക്കെതിരെ ആസിഡ് ആക്രമണം. കർണാടകയിലെ തുംകൂർ ജില്ല സ്വദേശിയായ ഇന്ദിര ബായിയെയാണ് അജ്ഞാതരായ രണ്ട്പേർ ചേർന്ന് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ദിര ബായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സർക്കാരിന്റെ കീഴിലുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ(ബിഎംടിസി) ജീവനക്കാരിയാണ് ഇന്ദിര ബായി. അക്രമികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.