ബംഗളൂരു: ലോക്ക്‌ഡൗണില്‍ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ച് ചില രോഗികള്‍ ആശുപത്രിയിലെ ക്വാറന്‍റൈന്‍ വാര്‍ഡില്‍ സമൂഹ പ്രാര്‍ഥന നടത്തി. കര്‍ണാടകയിലെ ബിദാറിലെ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലാണ് സംഭവം.
മൃഗസംരക്ഷണ മന്ത്രിയും ജില്ലാ ചുമതലയുമുള്ള പ്രഭു ചൗഹാൻ ആശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡ് സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് വാര്‍ഡിലെ കൊവിഡ് രോഗികള്‍ ഒരുമിച്ചിരുന്ന് പ്രാര്‍ഥിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇത്തരം പ്രാര്‍ഥനകള്‍ നടത്തേണ്ട സമയം അല്ല ഇതെന്നും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ചട്ടങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം രോഗികളോട് അഭ്യർത്ഥിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ഐസൊലേഷന്‍ വാർഡിലേക്ക് നിയോഗിക്കണമെന്നും വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.