കൊല്‍ക്കത്ത: ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിന്‍റെ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു-പാകിസ്ഥാനാ'കും എന്നായിരുന്നു തരൂരിന്‍റെ വിവാദ പരാമര്‍ശ൦. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ശശി തരൂരിനെതിരെ അഭിഭാഷകനായ സുമീത് ചൗധരി നല്‍കിയ ഹര്‍ജിയിലായിരുന്നു നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജൂലൈയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചാണ് തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി രാജ്യ വ്യാപകമായി തരൂരിനെതിരെ രംഗത്തു വരികയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. തരൂരിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന് കരി ഓയില്‍ ഒഴിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി.