ഹൈദരാബാദ്: രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയോടെ മദ്യശാലകള്‍ തുറന്നു. വലിയ ജനത്തിരക്കാണ് വിവിധ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. പലയിടങ്ങളിലും ലോക്ക് ഡൗണ്‍ നിയമങ്ങളും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.
അതേസമയം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനാല്‍ നികുതി വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായാണ് കേന്ദ്രത്തിന്‍റെ നടപടി. വിവിധ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്‍റെ വലിയ പങ്കും മദ്യത്തില്‍ നിന്നാണെന്നാണ് എ.ഐ.ഡി.എ ഡയറക്ടര്‍ ജനറല്‍ വി എന്‍ റായ് പറഞ്ഞു.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, ബിഹാര്‍ ഒഴികെയുള്ള 16 സംസ്ഥാനങ്ങളില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി രൂപയാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം. ഇത് ആകെ ബജറ്റ് തുകയുടെ 15-20 ശതമാനം വരെ വരും. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് മദ്യത്തില്‍ നിന്ന് ലഭിച്ച നികുതി തുകയുടെ കണക്ക്.
- മഹാരാഷ്ട്ര 24,000 കോടി
- ഉത്തർപ്രദേശ് 26,000 കോടി
- തെലങ്കാന 21,500 കോടി
- കർണാടക 20,000 കോടി
- പശ്ചിമ ബംഗാൾ 11,874 കോടി
- രാജസ്ഥാൻ 7,800 കോടി
- പഞ്ചാബ് 5,600 കോടി