ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫിസിൽ റാക്കറ്റുകളാണ് പണിയെടുക്കുന്നതെന്ന് അൽഫോൺസ് കണ്ണന്താനം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കണ്ണന്താനത്തിന്‍റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ക്രമക്കേടുകളും കുറ്റകൃത്യങ്ങളും നടക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി സി.എം രവീന്ദ്രൻ രോഗിയാണെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നും കേന്ദ്ര ഏജൻസികൾക്ക് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി കരുതുന്നുവെങ്കിൽ അത് തെറ്റാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശിച്ചു.