ETV Bharat / bharat

തട്ടിക്കൊണ്ടു പോയ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ ക്വാറന്‍റൈനില്‍ - പൊലീസ്

മാതാവിന്‍റെ പൊലീസില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിയെയും പ്രതിയേയും ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്വാറന്‍റൈന്‍  കൊവിഡ്-19  കോവിഡ് വാര്‍ത്ത  കുട്ടിയെ തട്ടിക്കൊണ്ടുപോയി  തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ്  kidnapped  Corona Virus  Hyderabad  police.  പൊലീസ്  ഗാന്ധി ആശുപത്രി
തട്ടിക്കൊണ്ടു പോയ കുഞ്ഞന് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ ക്വാറന്‍റൈനില്‍
author img

By

Published : May 17, 2020, 3:30 PM IST

ഹൈദരാബാദ്: തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരന് കൊവിഡ്-19 സ്ഥിരീകരിച്ചു. 11 പേരെ ക്വാറന്‍റൈനിലാക്കി. ഛണ്ഡീഗഡ് സ്വദേശിയുടെ മകനെയാണ് കഴിഞ്ഞ ദിവസം ഇബ്രാഹീം എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. ഇതോടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിയെയും പ്രതിയേയും ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെയാണ് കുട്ടിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ നാല് പൊലീസുകാര്‍, കുട്ടിയുടെ മാതാവ്, കേസിലെ പ്രതി, രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മറ്റ് മൂന്ന് പേര്‍ എന്നിവരെ ക്വാറന്‍റൈനിലാക്കി. ഈസ്റ്റേണ്‍ റീജിയണ്‍ ജോയിന്‍റ് കമ്മീഷ്ണര്‍ എം രമേശ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എവിടെ നിന്നാണ് കുട്ടിക്ക് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.