ETV Bharat / bharat

അഭ്യൂഹങ്ങൾക്ക് വിരാമം; നടി ഖുഷ്ബു സുന്ദർ ബിജെപിയിൽ ചേർന്നു

തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്‍റ് ഡോ. എൽ മുരുകൻ, പാർട്ടി നേതാവ് സി.ടി. രവി, വക്താവ് സാംബിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഖുഷ്ബു ബിജെപി അംഗത്വം നേടിയത്.

author img

By

Published : Oct 12, 2020, 3:31 PM IST

Khushbu Sundar joins BJP in New Delhi, welcomed by party's Tamil Nadu president Dr L Murugan  നടി ഖുഷ്ബു സുന്ദർ ബിജെപിയിൽ ചേർന്നു  അഭ്യൂഹങ്ങൾക്ക് വിരാമം; നടി ഖുഷ്ബു സുന്ദർ ബിജെപിയിൽ ചേർന്നു  നടി ഖുഷ്ബു സുന്ദർ ബിജെപിയിൽ  നടി ഖുഷ്ബു സുന്ദർ  ഖുഷ്ബു സുന്ദർ  Khushbu Sundar joins BJP  Khushbu Sundar  Tamil Nadu president Dr L Murugan
ഖുഷ്ബു സുന്ദർ

ന്യൂഡൽഹി: നടി ഖുഷ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പാർട്ടിയുടെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്‍റ് ഡോ. എൽ മുരുകൻ, പാർട്ടി നേതാവ് സി.ടി. രവി, വക്താവ് സാംബിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഖുഷ്ബു ബിജെപി അംഗത്വം നേടിയത്. ഇവരെ കൂടാതെ മദൻ രവിചന്ദ്രൻ, തമിഴ്‌നാട്ടിൽ നിന്നുള്ള സരവണ കുമാരൻ എന്നിവരും ബിജെപി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു.

ബിജെപിയിൽ ചേരുന്നതിന് മുമ്പായി ഖുഷ്ബു കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ആളുകൾ ആത്മാർഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ ഉയർന്ന ചില വ്യക്തികൾ നിബന്ധനകൾ ഉന്നയിക്കുന്നതായി കുഷ്ബു പറഞ്ഞു. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടിരുന്ന സമയത്താണ് താൻ പാർട്ടിയിൽ ചേർന്നത്. ഇത് അംഗീകാരമോ പ്രശസ്തിയോ മറ്റ് നേട്ടങ്ങളോ ആഗ്രഹിച്ചായിരുന്നില്ലെന്നും കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തിൽ ഖുഷ്‌ബു സുന്ദർ പറഞ്ഞു,

തമിഴ്‌നാട്ടിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുഷ്‌ബുവിന്‍റെ പാർട്ടി മാറ്റം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.