ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച. ഹരിയാനയിലെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തി. അടുത്തിടെ പാസായ മൂന്ന് വിവാദ ബില്ലുകളെക്കുറിച്ച് സംസ്ഥാനത്തെ കർഷകരിൽ നിന്നുള്ള പ്രതികരണത്തെക്കുറിച്ചും സംസ്ഥാനത്ത് ബിജെപിയെ പിന്തുണയ്ക്കുന്ന ദുഷ്യന്ത് ചൗതാലയുടെ ജന്നായക് ജനതാ പാർട്ടിയുടെ കർഷക ബില്ലിലെ അഭിപ്രായത്തെ കുറിച്ചും ചർച്ച നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കർഷക ബില്ലിൽ പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ ഇല്ലാതാക്കുന്നതിനായി സംസ്ഥാനത്തെ കർഷകർക്കിടയിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തണമെന്ന് ഷാ മുഖ്യമന്ത്രിയോട് പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ അമിത് ഷായുമായി കൂടികാഴ്ച നടത്തി - മനോഹർ ലാൽ ഖത്തർ
ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച.