ETV Bharat / bharat

മടങ്ങിവരുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള നടപടികളുമായി കേരള സര്‍ക്കാര്‍ - അതിഥി തൊഴിലാളികൾ

മടങ്ങി വരുന്ന അതിഥി തൊഴിലാളികളുടെ ഒരു വിവര ശേഖരം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാനത്തെ തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ് ലേബര്‍ കമ്മീഷണര്‍

Kerala initiatives for Guest workers  Guest workers  Kerala initiative  അതിഥി തൊഴിലാളികള്‍  അതിഥി തൊഴിലാളികൾ  കേരള ഇനിഷ്യേറ്റീവ്
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള കേരള സർക്കാരിന്‍റെ നടപടികള്‍
author img

By

Published : Jul 29, 2020, 9:32 PM IST

അതിഥി തൊഴിലാളികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതില്‍ ഇന്ത്യയിലെ മറ്റിടങ്ങള്‍ ആകുലപ്പെട്ട് കഴിയുമ്പോള്‍, അടച്ചു പൂട്ടലിന്‍റെ തുടക്ക നാളുകളില്‍ സംസ്ഥാനം വിട്ടു പോയ നിരവധി പേര്‍ അതിവേഗം കേരളത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാന ലേബര്‍ കമ്മിഷണര്‍ പ്രണാബ് ജ്യോതി നാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മടങ്ങി വരുന്ന അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു വസ്‌തുതാ ശേഖരം തയ്യാറാക്കി വരുകയാണ് തൊഴില്‍ വകുപ്പ്. കേരളത്തില്‍ ഉണ്ടായിരുന്ന ഏതാണ്ട് 4.34 ലക്ഷം അതിഥി തൊഴിലാളികളില്‍ ഇതുവരെയായി 3.25 ലക്ഷം പേരോളമാണ് തിരിച്ച് അവരുടെ നാടുകളിലേക്ക് പോയത്. അവര്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവരാണെന്നും അവര്‍ ആരൊക്കെയാണെന്നതും സംബന്ധിക്കുന്ന വസ്‌തുതാ ശേഖരം തയ്യാറാക്കുന്ന പ്രക്രിയ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും കാലികമാക്കി മാറ്റുന്നതിന് വസ്‌തുതാ ശേഖരം സഹായകരമാകുമെന്നും വിദഗ്‌ധര്‍ പറയുന്നു.

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളില്‍ വലിയൊരു വിഭാഗവും പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതിഥി തൊഴിലാളികളുമായി നാഥ് നടത്തിയ ഇടപഴകലുകളുടെയും, വിവിധ തൊഴിലാളി ക്യാമ്പുകളില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ടിൽ എന്തുകൊണ്ട് നിരവധി പേര്‍ തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. നിലവിൽ സംസ്ഥാനത്ത് ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികള്‍ക്കിടയിലുള്ള ശക്തമായ സാമൂഹിക നെറ്റ് വര്‍ക്കുകളും ഈ തൊഴിലാളികള്‍ കേരളത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണുന്നു.

അസമില്‍ നിന്നും ആരംഭിക്കുന്ന ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസ്സ് ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കേരളത്തിലെത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളെ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളാണ് ഇവ. തങ്ങള്‍ സമ്പാദിക്കുന്ന പണം ഔദ്യോഗികവും അനൗദ്യോഗികവുമായ രീതികളിലൂടെ നാട്ടിലേക്ക് വളരെ എളുപ്പത്തില്‍ അയച്ചു കൊടുക്കുവാന്‍ കഴിയുന്നു എന്നതും വ്യാപകമായ മൊബൈല്‍ ഫോണുകളുടെ ഉപയോഗവും തങ്ങളുടെ ജന്മനാടുകളുമായുള്ള അവരുടെ ദൂരം കുറയ്ക്കുന്നു എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലേക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം വന്നിട്ടുള്ള ചില അതിഥി തൊഴിലാളികള്‍ ഇവിടെ ലഭ്യമായിട്ടുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളും അവരെ ഇവിടെ തന്നെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണമായി ചൂണ്ടി കാട്ടുന്നുണ്ട്.

ഫര്‍ണീച്ചര്‍ മേഖലയില്‍ ജോലി ചെയ്‌തു വരുന്ന ഉത്തർ പ്രദേശിലെ സൊഹറാന്‍പൂരില്‍ നിന്നുള്ള കൈവേല തൊഴിലാളികള്‍ ചൂണ്ടി കാട്ടുന്നത് കേരളത്തിലെ പ്രശ്‌ന രഹിതമായ പരിസ്ഥിതിയും തങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഒരു അധിക ഘടകമാണ് എന്നാണ്. ബിഹാറില്‍ നിന്നുള്ള നിരവധി തൊഴിലാളികളും കേരളം സമാധാനത്തോടെയുള്ള ജീവിതം നയിക്കാന്‍ പറ്റിയ ഇടമാണെന്ന് കരുതുന്നവരാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായ അതിഥി തൊഴിലാളികള്‍ക്കും ഇന്ത്യയുടെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കൂടുതല്‍ സൗകര്യപ്രദമായ ഇടമായി തോന്നുന്നുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ജോലി ചെയ്‌തു വരുന്ന ക്രിസ്ത്യന്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പള്ളികളില്‍ ഹിന്ദിയിലും ഒഡിയ ഭാഷയിലും പ്രാര്‍ഥനാ ചടങ്ങുകള്‍ പോലും നടക്കുന്നുണ്ട്.

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദേശവ്യാപകമായി അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ തൊഴില്‍ വകുപ്പ് ഒരു അടിയന്തിര ഓഫീസ് രൂപപ്പെടുത്തി എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രത്യേക അടിയന്തിര കാര്യ ഓഫീസില്‍ തൊഴില്‍ വകുപ്പില്‍ നിന്നുള്ള 15 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ 24 മണിക്കൂര്‍ നേരവും വിവിധ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. തൊഴില്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു പ്രത്യേക സെല്‍ ലേബര്‍ കമ്മീഷണറേറ്റിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

മെയ്‌ 14 വരെയായി ഏതാണ്ട് 20386 പരാതികള്‍ ലഭിച്ചെന്നും അവയെല്ലാം കൃത്യമായി പരിശോധിച്ച് പരിഹാരം നല്‍കി കഴിഞ്ഞു എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ ഉല്‍കണ്ഠകളെല്ലാം തന്നെ ലേബര്‍ കമ്മിഷണര്‍ പരിശോധിച്ച് പരിഹാരം നല്‍കുന്നുണ്ട്. ജൂണ്‍ 20 വരെയായി 216 തീവണ്ടികളിലായി 325626 അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്നും പുറപ്പെട്ട് തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തി ചേര്‍ന്നിട്ടുണ്ടെന്ന് കൂടി ഈ റിപ്പോര്‍ട്ടിൽ കൂട്ടി ചേര്‍ക്കുന്നു.

എന്തുകൊണ്ട് കേരളം?

“കൊവിഡും കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്യലും: കേരള അനുഭവങ്ങള്‍” എന്ന വിഷയത്തില്‍ 2020 ജൂലൈ അഞ്ചിന് ഇന്ത്യയിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കമ്മ്യൂണിറ്റി (എസ് എസ് ആര്‍ സി) ദേശീയ തലത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. കേരള സര്‍ക്കാരില്‍ ഇപ്പോള്‍ ലേബര്‍ കമ്മിഷണറായി പ്രവര്‍ത്തിച്ചു വരുന്ന അസമില്‍ നിന്നുള്ള കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ പ്രണബ് ജ്യോതി നാഥ് ഈ വെബിനാറില്‍ സംസാരിക്കുവാന്‍ ക്ഷണിക്കപ്പെട്ടു. കേരളത്തെ സംബന്ധിച്ചിടത്തോളം കുടിയേറ്റ തൊഴിലാളികള്‍ വികസന പ്രക്രിയകളുടെ പങ്കാളികളാണെന്നും അതിനാല്‍ അവരെ സംസ്ഥാനത്തിന്‍റെ അതിഥികളായാണ് കണക്കാക്കുന്നതെന്നും അസമില്‍ നിന്നുള്ള കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ പ്രണബ് ജ്യോതി നാഥ് പറഞ്ഞു.

അതിഥി തൊഴിലാളികളുടെ പങ്കാളിത്തം സംബന്ധിച്ച് ഒരു അനിഷേധ്യമായ അഭിപ്രായ സമന്വയമാണ് കേരളത്തില്‍ ഉയര്‍ന്നു വന്നത്. സംസ്ഥാന ഭരണകൂടം, രാഷ്ട്രീയ പാര്‍ട്ടികള്‍, അതിലുപരിയായി സിവില്‍ സമൂഹം എന്നിവ ചേര്‍ന്നുള്ള ഒരു പ്രതികരണ ശേഷിയുള്ള ആവാസ വ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടായതു കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. കൊവിഡ് കാലഘട്ടത്തിനു ശേഷമുള്ള കേരളത്തില്‍ മൂന്ന് തരത്തിലുള്ള ക്യാമ്പുകളാണ് ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പ്, തൊഴില്‍ ദായക-കോണ്‍ട്രാക്ടര്‍ നടത്തുന്ന ക്യാമ്പ്, പലയിടങ്ങളിലായി തെന്നി തെറിച്ചു കിടക്കുന്ന ക്യാമ്പ്, (എവിടെയാണ് തൊഴിലാളികള്‍ ഉള്ളത് അവിടം അവരുടെ വീടുകളായി മാറി). ആരോഗ്യ ആവശ്യങ്ങള്‍, ഭക്ഷണം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇവർക്ക് നിരവധി സഹായങ്ങള്‍ ലഭ്യമാക്കുകയുണ്ടായി. ഭക്ഷണം സംഘടിപ്പിച്ച് നല്‍കുന്ന കാര്യത്തില്‍ സിവില്‍ സമൂഹം വളരെ വലിയ ഒരു സജീവമായ പങ്കാണ് വഹിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള ഭക്ഷണം പോലും പരിഗണിക്കപ്പെടുകയും അവര്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഭക്ഷണം നല്‍കുകയും ചെയ്‌തു. അസമിലെ പ്ലൈവുഡ് വ്യവസായം തീര്‍ത്തും ഇല്ലാതായി മാറിയതാണ് അവിടെ നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റത്തിന് മുഖ്യ കാരണമായി മാറിയത് എന്ന് നാഥ് ചൂണ്ടി കാട്ടുകയുണ്ടായി.

പേരില്ലാത്ത, പാടി പുകഴ്ത്തപ്പെടാത്ത വീരന്മാര്‍

പേരില്ലാത്ത, മുഖമില്ലാത്ത, ആരും പാടി പുകഴ്ത്താത്ത കുറെ മനുഷ്യര്‍ എന്നുള്ളതാണ് ദേശീയ പാതകളിലൂടെയും റെയില്‍ പാളങ്ങളിലൂടെയും നടന്നും, പ്രത്യേക തീവണ്ടികളില്‍ തിക്കി തിരക്കിയും സ്വന്തം നാടുകളിലേക്ക് മടങ്ങി പോകുന്ന ഇവരെ കുറിച്ച് പൊതുവായി പറയാനുള്ള ഒരു കാര്യം. ആര്‍ക്കും അറിയില്ല അവര്‍ ആരാണെന്ന്, എവിടെ നിന്ന് വരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ ആർക്കുമറിയില്ല.

അതിനു കാരണം ഈ കുടിയേറ്റ തൊഴിലാളികളുടെ ഒരു സമഗ്രമായ പട്ടിക ഉണ്ടാക്കുവാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അതേ കുറിച്ച് ചിന്തിക്കുക പോലുമോ ചെയ്തിട്ടില്ല ഇന്ത്യാ മഹാരാജ്യം എന്നുള്ളത് തന്നെ. നിലവില്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന ദുഖകരമായ ഈ ദുരന്തത്തിന്‍റെയും പ്രതിസന്ധിയുടെയും കാലഘട്ടത്തില്‍ അവര്‍ക്ക് താങ്ങായി നില്‍ക്കുവാനും സഹായിക്കുവാനും ഏറെ പിന്തുണ നല്‍കുമായിരുന്നു അത്തരത്തിലൊരു വ്യക്തമായ പട്ടിക അല്ലെങ്കില്‍ ഡാറ്റാ ബേസ്. ഇവിടെയാണ് നഗ്നമായ ഒരു തരം തിരിക്കല്‍ ഉള്ളത്. മിക്കവാറും എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉണ്ട്. ഈ രണ്ട് കാര്യങ്ങള്‍ മാത്രം മതി അതിവേഗം എളുപ്പത്തില്‍ വളരെ കൃത്യമായ ഒരു ഡാറ്റാ ബേസ് സൃഷ്‌ടിക്കാനാകും.

ഇതിന് പുറമെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുനരുജ്ജീവന പാക്കേജ്. കുടിയേറ്റ തൊഴിലാളികളെ 20 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന്‍റെ ഭാഗമാക്കി എങ്ങനെ മാറ്റുമെന്നുള്ള ചോദ്യം. അവരെ കുറിച്ച് സമഗ്രമായ ഒരു പട്ടിക പോലും ഇല്ലാതെ എങ്ങിനെയാണ് സര്‍ക്കാര്‍ അവരിലേക്ക് എത്തുകയും അവരെ ഈ പാക്കേജിന്‍റെ ഗുണഭോക്താക്കളാക്കി മാറ്റുകയും ചെയ്യുക. കാരണം ഏത് ഔദ്യോഗിക, പ്രാവര്‍ത്തിക ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കുമ്പോഴും ഇങ്ങനെ ഒരു കൂട്ടം ജനങ്ങള്‍ നിലവിലില്ല എന്നാണ് വരിക.

ആരാണ് ഇന്ത്യയിലെ അതിഥി തൊഴിലാളികള്‍?

നിലവിൽ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ഔദ്യോഗികമായ പട്ടിക ഇല്ല. ഇന്ത്യയിലെ തൊഴിലാളികളില്‍ ബഹു ഭൂരിപക്ഷവും കുടിയേറ്റക്കാരാണ്. പ്രധാനമായും അവര്‍ ബിഹാര്‍, ഉത്തർ പ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ തന്നെ നല്ലൊരു ഭാഗവും ഡല്‍ഹി-ദേശീയ തലസ്ഥാന മേഖല, ഗുജറാത്ത്, ഹരിയാന, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് തൊഴില്‍ ചെയ്‌തു വരുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ഏതാണ്ട് 90 ശതമാനം പേരും ഈ സംസ്ഥാനങ്ങളെയാണ് തങ്ങളുടെ തൊഴില്‍ താവളങ്ങളാക്കി മാറ്റിയിരിക്കുന്നത്.

അങ്ങേയറ്റം ഡിജിറ്റല്‍ ആയി മാറിയ ലോകത്ത് പോലും 40 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ചെല്ലുന്നിടത്ത് മറ്റൊന്നും നോക്കാതെ നേരിട്ട് തൊഴില്‍ നല്‍കുകയാണ് ചെയ്യുന്നത്. അവരുടെ ആധാര്‍ കാര്‍ഡിന്‍റെ ഒരു ഫോട്ടോകോപ്പി ഒന്ന് ഓടിച്ചു പരിശോധിക്കും (ഇന്ത്യയിലെ 90 കോടിയിലധികം പേര്‍ക്ക് ഏതായാലും ഇപ്പോള്‍ ആധാര്‍ കാര്‍ഡുണ്ട്), പിന്നീട് അവരുടെ തപാല്‍ വിലാസം എഴുതി എടുക്കും. മൊബൈല്‍ നമ്പറും ചേര്‍ത്ത് കഴിഞ്ഞാല്‍ അത് ഒരു മേശ വലിപ്പിലേക്കോ അലമാരയിലേക്കോ തള്ളിയിട്ട് പിന്നീട് വിസ്മൃതിയിലാകും. തൊഴിലെടുക്കുന്ന സ്ഥാപനത്തിന്‍റെ തറയിലോ ഏതെങ്കിലും മൂലയിലോ ആയിരിക്കും ചിലപ്പോള്‍ ആ രേഖകളുടെ സ്ഥാനം.

ഒരിക്കല്‍ പോലും ഈ കുടിയേറ്റ തൊഴിലാളികളെ ഏതെങ്കിലും ഒരു ഡാറ്റാ ബേസില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ഏതെങ്കിലും കമ്പ്യൂട്ടറില്‍ അവരുടെ പേരുണ്ടാവില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങളായി തുടര്‍ന്നു വരുന്ന ഈ പ്രക്രിയ ധാരാളമാണെന്ന ചിന്തയാണുള്ളത്. പക്ഷെ ഒറ്റ രാത്രി കൊണ്ട്, കോടികണക്കിന് തൊഴിലാളികളുടെ തൊഴില്‍ സാധ്യതകളെ തുടച്ചു നീക്കി , ജീവിത കാലത്ത് ഒരിക്കല്‍ മാത്രം കടന്നു വരുന്ന ഒരു മഹാമാരി, രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും നടന്നും തളര്‍ന്നും, കിട്ടിയ വാഹനങ്ങളില്‍ സഞ്ചരിച്ചും ഈ മനുഷ്യരെ തങ്ങളുടെ വീടുകളിലേക്ക് പറഞ്ഞു വിട്ടു. എല്ലാം താറുമാറാക്കുകയും തികഞ്ഞ ദുരന്തം വിതയ്ക്കുകയും ചെയ്യാൻ ഇതില്‍പരം വിനാശകരമായ ഒരു ചേരുവ മറ്റൊന്നുണ്ടാകില്ല.

ഒ ആര്‍ എഫ് റിപ്പോര്‍ട്ട് പ്രകാരം 1979ലെ ഐ എസ് എം ഡബ്ലിയുവിനു പുറമെ മറ്റ് പല സര്‍ക്കാര്‍ സംവിധാനങ്ങളും ഈ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. 1948ലെ മിനിമം വേതന നിയമം; കരാര്‍ തൊഴിലാളി (നിയന്ത്രണ, നിര്‍മാര്‍ജ്ജന) നിയമം, 1970; തുല്യ പ്രതിഫല നിയമം, 1976; കെട്ടിടവും മറ്റ് നിര്‍മാണവും ചെയ്യുന്ന തൊഴിലാളികളുടെ (തൊഴില്‍ നിയന്ത്രണവും സേവന നിബന്ധനകളും) നിയമം, 1996 എന്നിവ അവയിലുള്‍പ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.