മുംബൈ: കൊവിഡ് വ്യാപകമാവുന്ന മഹാരാഷ്‌ട്രയില്‍ മരണ സംഖ്യയും ദിനംപ്രതി വര്‍ധിക്കുകയാണ്. മുംബൈയിലെ കെഇഎം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ ശേഷിക്കുന്നവ മോര്‍ച്ചറിക്ക് പുറത്ത് വരാന്തയില്‍ സൂക്ഷിക്കേണ്ടി വരികയാണ്. 27 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം മാത്രമേ ആശുപത്രി മോര്‍ച്ചറിക്കുള്ളു. ദിവസേന കൊവിഡ് ബാധിച്ച് 30-40 മരണങ്ങളാണ് മുംബൈയില്‍ നടക്കുന്നത്. 1002 പേര്‍ക്ക് കൂടി മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 32,791 ആയി. ഇന്ന് മുംബൈയില്‍ 39 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ മരണനിരക്ക് 1065 ആയിരിക്കുകയാണ്.
മോര്‍ച്ചറി നിറഞ്ഞു; മുംബൈയില്‍ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍
മുംബൈയിലെ കെഇഎം ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ ശേഷിക്കുന്നവ മോര്‍ച്ചറിക്ക് പുറത്ത് വരാന്തയില്‍ സൂക്ഷിക്കേണ്ടി വന്നത്