ന്യൂഡൽഹി: ഡൽഹിയിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 22 മുതൽ മെട്രോ സർവീസ് നിർത്തിവച്ചിരിക്കുകയാണ്.
ഡൽഹിയിലെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നും കൊവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ച വ്യാപാരങ്ങൾ ആരംഭിച്ചാൽ ഒരു പരിധിവരെ നേട്ടം കൈവരിക്കാമെന്നും കെജ്‌രിവാൾ കേന്ദ്രത്തെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലം നിരവധിപേർക്ക് ജോലി നഷ്ടമായെന്നും വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.