ന്യൂഡല്‍ഹി: തെലങ്കാനയില്‍ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നത് ശുഭസൂചനയല്ലെന്ന അഭിപ്രായവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്‌ടപ്പെട്ടതിന് തെളിവാണ് രാജ്യവ്യാപകമായി കാണുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഇത്തരം കേസുകള്‍ക്കെതിരെ വേഗത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഉയര്‍ന്നു വരുന്നത്. രാജ്യത്ത് ദിനംപ്രതി കൂടുന്ന പീഡനക്കേസുകളില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. പലതിലും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്നത് അവരുടെ അമര്‍ഷം കൂട്ടുന്നു. അതിനുള്ള തെളിവാണ് പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതില്‍ ജനങ്ങള്‍ സന്തോഷിക്കുന്നതെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.
-
#WATCH Hyderabad: 'DCP Zindabad, ACP Zindabad' slogans raised near the spot where where accused in the rape and murder of the woman veterinarian were killed in an encounter by Police earlier today. #Telangana pic.twitter.com/2alNad6iOt
— ANI (@ANI) December 6, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Hyderabad: 'DCP Zindabad, ACP Zindabad' slogans raised near the spot where where accused in the rape and murder of the woman veterinarian were killed in an encounter by Police earlier today. #Telangana pic.twitter.com/2alNad6iOt
— ANI (@ANI) December 6, 2019#WATCH Hyderabad: 'DCP Zindabad, ACP Zindabad' slogans raised near the spot where where accused in the rape and murder of the woman veterinarian were killed in an encounter by Police earlier today. #Telangana pic.twitter.com/2alNad6iOt
— ANI (@ANI) December 6, 2019
ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുകയാണെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും ഒരുപോലെ ശ്രമിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.