ETV Bharat / bharat

നുണയന്മാരുടെ പട്ടികയില്‍ കെജ്‌രിവാൾ സർക്കാർ ഒന്നാമതെന്ന് അമിത് ഷാ

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ വിമർശനം

author img

By

Published : Jan 26, 2020, 11:29 PM IST

Amit Shah on Kjriwal  Kejriwal tops chart of liars  Amit Shah rally  അമിത് ഷാ  അരവിന്ദ് കെജ്‌രിവാൾ  ആംആദ്മി നുണയന്മാർ
നുണയന്മാരുടെ പട്ടികയില്‍ കെജ്‌രിവാൾ സർക്കാർ ഒന്നാമതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്ന പ്രചാരണത്തിലാണ് വിമർശനം. നുണയന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമെന്നതാണ് കെജ്‌രിവാൾ സർക്കാരിന്‍റെ പ്രത്യേകതയെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യമെമ്പാടും നിരവധി സർവേകൾ നടത്തിയിട്ടുണ്ട്. ഒരു ഗവൺമെന്‍റ് ശുദ്ധമായ ജലം നല്‍കുന്നതില്‍ ഒന്നാമതാണ്. റോഡ് നിർമാണത്തിലാണ് മറ്റൊരു സർക്കാർ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ കെജ്‌രിവാൾ സർക്കാർ മാത്രം നുണയന്മാരുടെ പട്ടികയിലാണ് ഒന്നാം സ്ഥാനം നേടിയതെന്നും പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും. 2015ലാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ആം ആദ്‌മി പാർട്ടി ദേശീയ തലസ്ഥാനത്തെ 70 നിയമസഭ സീറ്റുകളില്‍ 67ലും വിജയിച്ച് അധികാരത്തിലെത്തിയത്.

Intro:Body:

https://www.aninews.in/news/national/politics/kejriwal-govts-distinction-is-that-it-tops-chart-of-liars-amit-shah20200126202729/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.