ETV Bharat / bharat

ഒറ്റയക്ക- ഇരട്ടയക്ക പദ്ധതിയെ പരിഹസിച്ച് മനോജ് തിവാരി

മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്‌രിവാൾ പരാജയപ്പെട്ടുവെന്നും ഡല്‍ഹിയിലെ സ്ഥിതി മെച്ചപ്പെടുന്നുവെന്ന് ജനങ്ങളോട് അദ്ദേഹം കള്ളം പറയുകയാണെന്നും തിവാരി പറഞ്ഞു

മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്‌രീവാൾ പരാജയപ്പെട്ടു : മനോജ് ടിവാരി
author img

By

Published : Oct 13, 2019, 12:16 PM IST

ന്യൂഡല്‍ഹി : അരവിന്ദ് കെജ്‌രിവാളിന്‍റെ ഒറ്റയക്ക- ഇരട്ടയക്ക ഗതാഗത പരിഷ്‌കരണ പദ്ധതിയെ പരിഹസിച്ചd ഡല്‍ഹി ബിജെപി വക്താവ് മനോജ് തിവാരി. ദേശീയ തലസ്ഥാനത്ത് പൊതു ഗതാഗതം വളരെ മോശമാണെന്ന് സ്വയം സമ്മതിച്ചതിനാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്‌രിവാൾ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് മനോജ് തിവാരി ആരോപിച്ചു. ഡല്‍ഹിയിലെ സ്ഥിതി മെച്ചപ്പെടുന്നുവെന്ന് ജനങ്ങളോട് അദ്ദേഹം കള്ളം പറയുകയാണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാൾ വാഹനങ്ങൾക്കായി കൊണ്ടുവന്ന ഒറ്റയക്ക -ഇരട്ടയക്ക പദ്ധതി മോശം നടപടിയാണെന്നും തലസ്ഥാനത്ത് പൊതു ഗതാഗതം ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത്തരം പദ്ധതികൾ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളുവെന്നും തിവാരി പറഞ്ഞു. ഡല്‍ഹില്‍ ഭരണത്തില്‍ ബിജെപി അല്ലാത്തതു കൊണ്ടുതന്നെ നഗരത്തിന്‍റെ മോശമായ അവസ്‌ഥയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കെജ്‌രിവാളിനാണെന്നും ബിജെപി എംപി പറഞ്ഞു. പദ്ധതി നവംബര്‍ 4 മുതല്‍ 15 വരെ ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.