ETV Bharat / bharat

ഡൽഹിയിൽ കൊവിഡ്‌ ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം

കൊവിഡ്‌ രോഗികളെ പരിചരിക്കുന്നതിനിടെയാണ് ഡോ. അസിം ഗുപതക്ക് രോഗം ബാധിച്ചത്. മഹാമാരിക്കെതിരെ പോരാടുന്ന വിലപ്പെട്ട സേവകനെയാണ് നഷ്ടമായതെന്ന് ഡൽഹി മുഖ്യമന്ത്രി

author img

By

Published : Jun 29, 2020, 3:15 PM IST

Delhi gov
Delhi gov

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ്‌ ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ആംആദ്മി സർക്കാർ. എൽ.എൻ.ജെ.പി ആശുപത്രിയിലെ മുതിർന്ന ഡോക്ടര്‍ അസിം ഗുപ്ത ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്‍റെ ജീവന് വിലയിടാനാകില്ല. എങ്കിലും കൊവിഡിനെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച ആരോഗ്യപ്രവർത്തകന് ഡൽഹിയിലെ ജനങ്ങളും രാജ്യവും നൽകുന്ന എളിയ സംഭാവനയാണിതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ജൂൺ മൂന്നിനായിരുന്നു ഡോ. അസിം ഗുപ്തക്കും ഭാര്യക്കും കൊവിഡ്‌ സ്ഥിരീകരിച്ചത്. സാകേതിലുള്ള മാക്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും ആരോഗ്യപ്രവർത്തകയാണ്. ചികിത്സയിലായിരുന്ന അവർ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.