ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ സുരക്ഷാ സേനക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ നിർദ്ദേശം. ഹൈദരാബാദ് നഗരത്തെ രണ്ട് സോണുകളായി തിരിച്ച് സുരക്ഷ ശക്തമാക്കും. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കൂടുതല്‍ കൊവിഡ്-19 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ഒരോ മേഖലയിലും പ്രത്യേക ഉദ്യോഗസ്ഥര്‍ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയതത്. ഹൈദരാബാദില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ മേഖലയില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറയിച്ചു.
17 നഗരങ്ങളെ 17 യൂണിറ്റുകളായി തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും ഒരു മെഡിക്കല്‍ ഓഫീസറെ നിയമിക്കും. മുനിസിപ്പല്‍ ഓഫീസര്‍, പൊലീസ് ഓഫീസര്‍ എന്നിവരേയും പ്രത്യേകമായി നിയമിക്കും. പ്രഗതി ഭവനില്‍ നടന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ മന്ത്രി എത്തല രാജേന്ദ്ര, ചീഫ് അഡ്വൈസര്‍ രാജീവ് ശര്‍മ്മ, ചീഫ് സെക്രട്ടറി സോമേഷ് കുമാർ, ഡി.ജി.പി മഹേന്ദര്‍ റെഡ്ഡി എന്നവര്‍ പങ്കെടുത്തു.
32 പേര്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ഓഫീസര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാനത്ത് 472 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 103 പേര്‍ ഡിസ്ചാര്‍ജ് ആയി. 17 പേര്‍മരിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.