ശ്രീനഗർ: ജമ്മുകശ്‌മീരില്‍ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ കശ്‌മീര്‍ സ്വദേശി കൊല്ലപ്പെട്ടു. ബിബേഹാര സ്വദേശിയായ നൂര്‍ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റ് കശ്‌മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്. സൈന്യത്തിന്‍റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതിഷേധക്കാര്‍ നൂര്‍ മുഹമ്മദിന്‍റെ ട്രക്കിന് നേരെ കല്ലേറ് നടത്തിയത്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. കശ്‌മീരില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് കല്ലേറുണ്ടായത്.
കശ്‌മീരില്‍ പ്രതിഷേധം; കല്ലേറില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു -
സൈനിക വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ കശ്‌മീർ സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു.
ശ്രീനഗർ: ജമ്മുകശ്‌മീരില്‍ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ കശ്‌മീര്‍ സ്വദേശി കൊല്ലപ്പെട്ടു. ബിബേഹാര സ്വദേശിയായ നൂര്‍ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റ് കശ്‌മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്. സൈന്യത്തിന്‍റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതിഷേധക്കാര്‍ നൂര്‍ മുഹമ്മദിന്‍റെ ട്രക്കിന് നേരെ കല്ലേറ് നടത്തിയത്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. കശ്‌മീരില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് കല്ലേറുണ്ടായത്.
https://www.etvbharat.com/english/national/bharat/bharat-news/kashmiri-truck-driver-killed-in-stone-pelting-in-j-and-k-1-held/na20190826120750173
Conclusion: